അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ എം2 ഡിസംബര്‍ 11ന് ഇന്ത്യയില്‍

0 236

അസ്യൂസിന്റെ പുതിയ സ്മാർട്ട് ഫോണായ സെന്‍ഫോണ്‍ മാക്സ് പ്രോ എം2 ഡിസംബര്‍ 11ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660/670 പ്രൊസസറിലാകും ഫോണ്‍ പ്രവര്‍ത്തിക്കുക.6 ഇഞ്ച് ഫുള്‍ എച്ച്‌ഡി നോച്ച്‌ ഡിസ്പ്ലേയിലിറങ്ങുന്ന ഫോണ്‍ ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാകും.

ഗൊറില്ല ഗ്ലാസ് 6 പ്രൊട്ടക്ഷനും ഫോണിനുണ്ടാകും. 12,999 രൂപയാകും ഫോണിന്റെ വിലയെന്നാണ് കരുതപ്പെടുന്നത്. 4ജിബി, 6 ജിബി, 8 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിനുള്ളത്. ഡ്യുവല്‍ റിയര്‍ ഫേസിങ് ക്യാമറയുമുണ്ട് . ഒറ്റ ചാര്‍ജിങില്‍ 2 ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററി പവറും ഉണ്ടാകുമെന്നാണ് കമ്പനിയുടെ വാദം. 5,000mAh ബാറ്ററി ആണ് ലഭിക്കുക.

Facebook Video ക്യാഷ് കിട്ടും | Watch Facebook video Monetisation tutorial In Malayalam


64 ജിബി ഇന്റെർണൽ സ്റ്റോറേജ് ഉണ്ടാകും.ആൻഡ്രോയിഡ് 8.1 ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സെന്‍ഫോണ്‍ മാക്സ് പ്രോ എം2 പ്രവർത്തിക്കുക. ഡ്യുവൽ ക്യാമറ സെറ്റ് അപ് ആയിരിക്കും ഫോണിൽ. 8 മെഗാപിക്സെൽ സെൽഫി ക്യാമറ ലഭിക്കും. 13, 5 മെഗാപിക്സലുകളുടെ ഡ്യുവൽ ക്യാമറ സംവിധാനം ആണ് പുറകിൽ. 180 ഗ്രാമാണ് ഭാരം.

Leave A Reply

Your email address will not be published.