വോഡഫോണിന്റ പുതിയ 159 രൂപ പ്ലാന്‍

0 1,651

പുതിയ 159 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍-ഐഡിയ. ഈ പ്ലാനിലൂടെ ഉപയോക്താവിന് ദിവസേന 1 ജി.ബി ഡാറ്റ ലഭിക്കുന്നു. കൂടാതെ പ്രതിദിനം 100 എസ്.എം.എസും ലഭിക്കും. 28 ദിവസമാണ് ഡാറ്റയുടെയും എസ്.എം.എസിന്റെയും കാലാവധി.

Watch Honor 8C Malayalam Review

ടെലികോം ടാക്കിന്റെ റിപ്പോര്‍ട്ടു പ്രകാരം പ്രതിദിനം പരമാവധി 250 മിനിറ്റു സംസാരസമയം ലഭിക്കും. എന്നാല്‍ ആഴ്ചയില്‍ ആകെ 1,000 മിനുറ്റായി ഇത് നിജപ്പെടുത്തിയിട്ടുണ്ട്. ഹുവായ് പുറത്തിറക്കുന്ന മാറ്റ് 20 പ്രോയുമായിപ്പോള്‍ വോഡഫോണ്‍ പോസ്റ്റ്‌പെയ്ഡ് കരാര്‍ വെച്ചിട്ടുണ്ട്. ഇതു പ്രകാരം ആകെ മാസവാടകയുടെ 20 ശതമാനം കിഴിവ് ലഭിക്കും. 12 മാസത്തേയ്ക്കാണ് ഈ ഓഫര്‍. 499 രൂപ മുതല്‍ തുടങ്ങുന്ന റെഡ്/നിര്‍വാന പോസ്റ്റ്‌പേഡ് കണക്ഷനുകളിലാകും ഈ സേവനം ലഭ്യമാവുക.

Watch Facebook Video ക്യാഷ് കിട്ടും | Facebook video Monetisation tutorial In Malayalam

അതേസമയം 199 രൂപയ്ക്കു റീച്ചാര്‍ജു ചെയ്താല്‍ പ്രതിദിനം 1.1 ജി.ബി ഡാറ്റ ലഭിക്കുന്ന ഓഫറും വോഡഫോണ്‍-ഐഡിയ കസ്റ്റമേഴ്‌സിനായി നിലവിലുണ്ട്.

Leave A Reply

Your email address will not be published.