ഭാഷാ തര്‍ജമയ്ക്ക് വേണ്ടിയുള്ള ഗൂഗിളിന്റെ ട്രാന്‍സ്ലേറ്റ് വെബ്സൈറ്റിന് പുതിയരൂപം; ഇനി ഉപയോഗിക്കാന്‍ എളുപ്പം
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി നിലവിലുള്ള ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ആളുകള്‍ ഏറെ പ്രയോജനപ്പെടുത്തുന്ന ഗൂഗിള്‍ സേവനങ്ങളിലൊന്നാണ്.ഭാഷാ തര്‍ജമയ്ക്ക് വേണ്ടിയുള്ള ഗൂഗിളിന്റെ ട്രാന്‍സ്ലേറ്റ് വെബ്സൈറ്റിന് പുതിയരൂപം. ഗൂഗിളിന്റെ പുതിയ തീം അനുസരിച്ചുള്ള രൂപകല്പനയാണ് പേജിനുള്ളത്.വെബ്സൈറ്റ് തുറക്കുന്ന ഉപകരണങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കപ്പെടുന്ന (റെസ്പോണ്‍സീവ്) രീതിയിലാണ് ഇത് ഒരുക്കിയിട്ടുള്ളത്.
മലയാളമടക്കം 102 ഭാഷകള്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിൽ ഉണ്ട്.
ലാംഗ്വേജ് ഇന്‍പുട്ട്, ലാംഗ്വേജ് ഔട്ട് പൂട്ട് ഭാഗങ്ങളിലെ ഓപ്ഷനുകള്‍ പുതിയ രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഡോക്യുമെന്റ് ഫയലുകള്‍ അപ്ലോഡ് ചെയ്ത് തര്‍ജമ ചെയ്യാനും പ്രത്യേകം വാക്കുകള്‍ നല്കി തര്‍ജമ ചെയ്യാനുമുള്ള ഓപ്ഷനുകള്‍ ഇടത് ഭാഗത്ത് മുകളിലായി നല്‍കിയിട്ടുണ്ട്.
Facebook Video ക്യാഷ് കിട്ടും
ഇന്‍പുട്ട് വിന്‍ഡോയില്‍ ഒരു വാക്ക് നല്കുമ്പോള്, അതിന്റെ അര്‍ത്ഥം, പര്യായങ്ങള്‍, പദപ്രയോഗം, ക്രിയാവിശേഷണം ഉള്‍പ്പടെയുള്ള നിര്‍വചനങ്ങള്‍ താഴെ കാണാം. പര്യായപദങ്ങൾ ക്ലിക്ക് ചെയ്താല്‍ അതിന്റെ തര്‍ജമയും കാണാം.
മുമ്പ് തര്‍ജമ ചെയ്ത കാര്യങ്ങള്‍ വീണ്ടും പരിശോധിക്കുന്നതിനായി ഹിസ്റ്ററി എന്ന ഓപ്ഷന് നല്‍കിയിട്ടുണ്ട് ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്ക്രീനിന് വലത് ഭാഗത്തായി തുറന്നുവരുന്ന വിന്‍ഡോയില്‍ മുമ്പ് തര്‍ജമ ചെയ്തവയുടെ പട്ടിക കാണാം.
ആവശ്യമുള്ള തര്‍ജമകള്‍ സൂക്ഷിച്ചുവെക്കാനുള്ള സ്റ്റാര്‍ ട്രാന്സ്ലേഷൻ ഓപ്ഷനും ലഭ്യമാണ്. ശേഖരിച്ചുവച്ച തര്‍ജമകള്‍ കാണാന്‍ താഴെ നല്‍കിയിരിക്കുന്ന സേവ്ഡ്എന്ന ഓപ്ഷന് തിരഞ്ഞെടുത്താല്‍ മതി.
ഭാഷാ തര്‍ജമ മെച്ചപ്പെടുത്തുന്നതിനായി ഉപയോക്താക്കളുടെ കൂട്ടായ്മ വളര്‍ത്താനുള്ള ശ്രമവും ഗൂഗിളിന്റെ ഭാഗത്ത് നിന്നുണ്ട്. ഇതിനായി ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് കമ്മ്യൂണിറ്റി ഓപ്ഷന് നല്കിയിരിക്കുന്നു. കമ്മ്യൂണിറ്റിയില്‍ അംഗമാവുന്നവര്‍ക്ക് ഇഷ്ടപ്പെട്ട ഭാഷകളുടെ തര്‍ജമകള്‍ നല്കി കൂട്ടായ്മയുടെ ഭാഗമാവുകയും ട്രാന്‍സ്ലേറ്റ് സോഫ്റ്റ്വെയര് മെച്ചപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യാം.