Technews, Reviews , much more

VOOC ഫ്‌ളാഷ് ചാർജിങ് സംവിധാനവുമായി ഓപ്പോ R17 പ്രോ എത്തുന്നു

0 439

ഓപ്പോ R17 പ്രോ ഒരു പ്രീമിയം ലുക്ക് ഫോണാണ്. സോഫ്റ്റ് ലുക്ക് ആന്റ് ഫീലിനായി മാജിക്കല്‍ ഗ്രേഡിയന്റ് കളറോടുകൂടിയ 3ഡി ഫോഗ് ഗ്ലാസ് സംവിധാനം ഉപയോഗിച്ചിരിക്കുന്നു. ഡിസൈന്‍ രംഗത്ത് വലിയൊരു മികവും പുലര്‍ത്തിയിരിക്കുന്നു.

ക്യാമറ പെര്‍ഫോമന്‍സ് രംഗത്ത് വലിയൊരു മാറ്റമാണ് ഓപ്പോ R17 പ്രോയിലൂടെ വരുത്തിയിരിക്കുന്നത്. ഇതിനായി മൂന്നു ക്യാമറകളാണ് പിന്‍ ഭാഗത്തൊരുക്കിയിരിക്കുന്നത്. ക്യത്യമായ ഇമേജ് ക്വാളിറ്റി നല്‍കുന്നതിനായി വ്യത്യസ്തമായ അപ്പേർച്ചറുകൾ മൂന്നു ലെന്‍സുകളിലും പ്രവര്‍ത്തിക്കും.

ഓപ്പോ R17 പ്രോയെ വ്യത്യസ്തമാക്കുന്നത് VOOC ഫ്‌ളാഷ് ചാര്‍ജിംഗ് സംവിധാനമാണ് . വളരെ ലളിതമായ പ്രവര്‍ത്തനമാണ് VOOC ഫ്‌ളാഷ് ചാര്‍ജിംഗില്‍ നടക്കുന്നത്. വ്യത്യസ്തമായ കേബിളിലൂടെയും ചാർജറിലൂടെയും ബാറ്ററിയിലേക്കുള്ള ചാര്‍ജ് സപ്ലൈ കൂട്ടുന്നു. ഇതിലൂടെ അതിവേഗത്തില്‍ ചാര്‍ജ് കയറുന്നു. കരുത്തുറ്റ ബാറ്ററി കൂടുതല്‍ സമയം ചാര്‍ജ് നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇതിനായി പ്രത്യേകം ബാറ്ററി ഡിസൈന്‍ ചെയ്യുന്നതിന് കമ്പനി ഏറെ സമയമെടുക്കുകയും ചെയ്തു.

ബാറ്ററി സുരക്ഷയുടെ കാര്യത്തിലും ഓപ്പോ R17 പ്രോ മികവ് പുലര്‍ത്തുന്നുണ്ട്. നിരവധി ചാര്‍ജിംഗ് സ്പീഡ് ടെസ്റ്റുകള്‍ നടത്തിയ ശേഷമാണ് VOOC ഫ്‌ളാഷ് ചാര്‍ജിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതിനായി ജര്‍മനിയിലെ റെയിന്‍ലാന്റ് ലബോററ്ററിയെയാണ് കമ്പനി ആശ്രയിച്ചത്. VOOC സംവിധാനമുപയോഗിച്ചുള്ള ചാര്‍ജിംഗ് വളരെ സുരക്ഷിതമാണെന്ന് 600 ഓളം ടെസ്റ്റുകളിലൂടെ തെളിയിച്ചു. ഇതിനുപരിയായി 10,000 പ്രഗ്ഗിംഗ് അണ്‍പ്ലഗ്ഗിംഗ് ടെസ്റ്റുകളും കമ്പനി നടത്തി.

Buy : Oppo A3s (Dark Purple, 3GB RAM, 32GB Storage) with Offers

വെറും പത്തു മിനിറ്റ് ചാര്‍ജ് ചെയ്താല്‍ R17ല്‍ 40 ശതമാനം ബാറ്ററി ചാര്‍ജ് കയറും. അതിവേഗ ചാര്‍ജിംഗില്‍ ഇത് റെക്കോര്‍ഡാണ്.പേറ്റന്റ് ടെക്ക്‌നോളജിയിലൂടെ എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും നെക്സ്റ്റ് ലെവല്‍ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം ഓപ്പോ ഉറപ്പുവരുത്തുന്നുണ്ട്. VOOC സംവിധാനം നിലവില്‍ 6 സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുള്ളതായും കമ്പനി പറയുന്നു.

Leave A Reply

Your email address will not be published.