Technews, Reviews , much more

നോക്കിയ 8.1 വിപണിയിലേക്കെത്തുന്നു

0 673

നോക്കിയയുടെ പുതിയ വേര്‍ഷന്‍ നോക്കിയ 8.1 ന്‍െറ ചിത്രങ്ങള്‍ ചോര്‍ന്നു. സ്മാര്‍ട്ട്ഫോണിന്‍െറ പ്രത്യേകതകളടക്കമുള്ള വിവരങ്ങളാണ്ചോര്‍ന്നത്. ചെെനയുടെ സ്വന്തം നോക്കിയ എക്സ്7 ന്റെ പരിഷ്കരിച്ച ഗ്ലോബല്‍ വേര്‍ഷനായ നോക്കിയ 8.1, ‘Expect More’ എന്ന ടാഗ് ലെെനോടു കൂടിയാണ് ഇറങ്ങിയിട്ടുള്ളത്.

നോക്കിയ X7 ന്‍െറതു പോലുള്ള ഹാര്‍ഡ്‍‍വേര്‍-ഡിസെെനോടു കൂടി തന്നെയാണ് നോക്കിയ 8.1 ഇറങ്ങുന്നത്. റെഡ്, സില്‍വര്‍, ബ്ലൂ നിറങ്ങളില്‍ ഇറങ്ങുന്ന ഫോണിന്, ഗോറില്ലാ ഗ്ലാസ് സുരക്ഷയോടു കൂടിയ 5.18 ഇഞ്ച് നോച്ച്‌ഡ് ഡിസ്പ്ലെയാണ് ഉള്ളത്.

Watch Now : Honor 8C Malayalam Unboxing

ഡിസംബര്‍ 5ന് ദുബെെയില്‍ പുറത്തിറക്കാനിരിക്കുന്ന നോക്കിയ 8.1, തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യയിലും ലഭ്യമാവും. നോക്കിയ 8.1ന്‍െറ വരവോടെ, നോകിയയുടെ തന്നെ നോക്കിയ 7 പ്ലസ് വിപണിയില്‍ നിന്ന് പിന്‍വലിയാനാണ് സാധ്യത.4 ജി.ബി+64 ജി.ബിയുടെ വേര്‍ഷനും, 6 ജി.ബി+128 ജി.ബിയുടെ മറ്റൊരു വേര്‍ഷനുമായാണ് നോക്കിയ 8.1 ഇറങ്ങുന്നത്. ആന്‍ഡ്രോയിഡ് 9 പെെ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ‘സെയിസ്’ ബ്രാന്‍ഡിന്‍െറ 12 എം.പി+13 എം.പിയുടെ ഡ്യുവല്‍ പിന്‍ക്യാമറയും, 20 എം.പിയുടെ മുന്‍ ക്യാമറയുമാണുള്ളത്. 3,400 എം.എ.എച്ചിന്റേതാണ് ബാറ്ററി. 20,000-30,000 സെഗ്മന്റിലാണ് നോക്കിയ 8.1 വിപണിയിലിറങ്ങുന്നത്.

Leave A Reply

Your email address will not be published.