ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം

0 490

ഓണ്‍ലൈന്‍ ഷോപ്പിംഗിലും ബില്ലുകള്‍ അടയ്ക്കാനും നാം ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇവ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് രക്ഷനേടാനുള്ള 10 കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

1. ക്രെഡിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ ബാങ്കിംഗ് വിവരങ്ങള്‍ ജിമെയിലിലോ ഗൂഗിള്‍ ഡ്രൈവിലോ സൂക്ഷിക്കരുത്

കാര്‍ഡുമായും ഇന്റര്‍നെറ്റ് ബാങ്കിംഗുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ് എന്നിവയില്‍ സേവ് ചെയ്ത് സൂക്ഷിക്കരുത്. അടുത്തിടെ ഡല്‍ഹിയില്‍ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കി തട്ടിപ്പ് നടത്തിയിരുന്നു. ഗൂഗിള്‍ അക്കൗണ്ട് മൊബൈല്‍ നമ്പരുമായും ക്രെഡിറ്റ് കാര്‍ഡുമായും സിങ്ക് ചെയ്തിരുന്നതാണ് തിരിച്ചടിയായത്.

Watch : Honor 8C Malayalam Unboxing

2. പൊതു കമ്പ്യൂട്ടറുകളില്‍ നിന്ന് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തരുത്

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പില്‍ നിന്ന് മാത്രം ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുക. പൊതുകമ്പ്യൂട്ടറുകള്‍, ഒന്നിലധികം പേര്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ഗുണകരമല്ല.

3. ഡാറ്റകളുടെ ഓട്ടോ ഫില്ലിംഗ് പ്രവര്‍ത്തനരഹിതമാണെന്ന് ഉറപ്പാക്കുക

ഓട്ടോ ഫില്ലിംഗ് ഫോമുകള്‍ ഓണ്‍ലൈന്‍ ജോലികള്‍ എളുപ്പമാക്കുന്നുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇവ പ്രവര്‍ത്തരഹിതമാക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ സേവ് ചെയ്യുന്നത് സാമ്പത്തിക വിവരങ്ങള്‍ ആയിരിക്കും.

4. വെര്‍ച്വല്‍ കീബോര്‍ഡ് ഉപയോഗിക്കുക

പാസ്‌വേഡ് ഉള്‍പ്പെടെയുള്ളവ രേഖപ്പെടുത്താന്‍ വെര്‍ച്വല്‍ കീബോര്‍ഡ് ഉപയോഗിക്കുക. ഇവ കീലോഗ്ഗര്‍മാരില്‍ നിന്ന് നിങ്ങള്‍ക്ക് സംരക്ഷണം നല്‍കും.

5. വെബ്‌സൈറ്റ് https ആണെന്ന് ഉറപ്പാക്കുക

പണമിടപാട് നടത്തുന്നതിന് മുമ്പ് വെബ്‌സൈറ്റിന്റെ യുആര്‍എല്‍ ആരംഭിക്കുന്നത് https-ല്‍ ആണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.

Buy Now : Redmi Note 6 Pro (Black, 64 GB) (4 GB RAM) (Black)

6. യാത്രയിലല്ലെങ്കില്‍ എന്തിന് അന്താരാഷ്ട്ര ഇടപാടുകള്‍…

ഇന്ത്യയ്ക്കകത്ത് നടത്തുന്ന ഓണ്‍ലൈന്‍ പണമിടപാടുകള്‍ രണ്ട് ഘട്ടങ്ങളിലൂടെ സുരക്ഷിതമാക്കിയിരിക്കുന്നു. പിന്‍, ഒടിപി എന്നിവയാണ് രണ്ട് ഘട്ട സംരക്ഷ ഉറപ്പാക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് ഇത് ബാധകമല്ല. അതിനാല്‍ വിദേശ യാത്ര ഇല്ലാത്തപ്പോള്‍ ഇന്റര്‍നാഷണല്‍ ട്രാന്‍സാക്ഷന്‍സ് പ്രവര്‍ത്തനരഹിതമാക്കുക.

7. സിവിവി നമ്പര്‍ മായ്ച്ചുകളയുക

കാര്‍ഡിന് പിന്നിലെ സിവിവി നമ്പര്‍ കാണാതെ പഠിച്ചതിന് ശേഷം അത് മായ്ച്ചുകളയുക. നിങ്ങളുടെ കാര്‍ഡ് മറ്റാരുടെയെങ്കിലും പക്കലെത്തിയാല്‍ പോലും അവര്‍ക്ക് അതുപയോഗിച്ച് തട്ടിപ്പ് നടത്താന്‍ കഴിയുകയില്ല.

8. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഫോണിലോ മെയിലിലോ പങ്കുവയ്ക്കരുത്

ആരുമായും ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഫോണിലോ മെയിലിലോ പങ്കുവയ്ക്കരുത്. തട്ടിപ്പുകാര്‍ ഈ വഴികള്‍ ധാരാളമായി പ്രയോജനപ്പെടുത്തുന്നുണ്ട്.

9. ലിങ്ക് വഴി ബാങ്കിന്റെ സൈറ്റിലേക്ക് പോവരുത്

ഇ-മെയില്‍, എസ്എംഎസ് വഴി ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബാങ്കിന്റെ സൈറ്റ് സന്ദര്‍ശിക്കുകയോ പണമിടപാട് നടത്തുകയോ ചെയ്യരുത്. ബ്രൗസറില്‍ വെബ് അഡ്രസ് അടിച്ച് തന്നെ ബാങ്കിന്റെ സൈറ്റ് എടുക്കുക.

10. ഔദ്യോഗിക സ്‌റ്റോറുകളില്‍ നിന്ന് മാത്രം ബാങ്കിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക

പ്രമുഖ ബാങ്കുകളുടെയെല്ലാം വ്യാജ ആപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പോലുള്ള ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍ നിന്ന് മാത്രം ബാങ്കുകളുടെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

Leave A Reply

Your email address will not be published.