Technews, Reviews , much more

സ്മാര്‍ട്ട് ആരോഗ്യ ഉപകരണങ്ങള്‍

0 122

വന്‍ വിലക്കിഴിവില്‍ സ്മാര്‍ട്ട് ആരോഗ്യ ഉപകരണങ്ങള്‍ വാങ്ങാനുള്ള അവസരമൊരുക്കി ആമസോണ്‍.

1. ലെനോവ HS10 സ്മാര്‍ട്ട് സ്‌കെയില്‍ (കറുപ്പ്)
വില: 2799 രൂപ

പ്രധാന സവിശേഷതകള്‍ :

  • ബ്ലൂടൂത്ത് 4.0 BLE ആപ്പ് പിന്തുണയോട് കൂടിയ സ്മാര്‍ട്ട് ബോഡി ഫാറ്റ് സ്‌കെയില്‍
  • 300x300x28 മില്ലീമീറ്റര്‍ വലുപ്പം.
  • കൃത്യതയോടെ 5-180 കിലോഗ്രാം വരെ ഭാരമളക്കാം. തൂക്കത്തില്‍ 0.5 ശതമാനത്തിന്റെ വ്യത്യാസം വരാം.
  • BMI (Body Mass Index) അളക്കാന്‍ കഴിയുന്നു ബോഡി ഫാറ്റ്/വാട്ടര്‍ അളക്കാന്‍ കഴിയുന്നു.
  • മസില്‍ മാസ്/ ബോണ്‍ മാസ് അളക്കാന്‍ കഴിയുന്നു .
  • വിസറല്‍ കൊഴുപ്പ്/ BMR (Basal Metabolic Rate) അളക്കാന്‍ കഴിയുന്നു

2. ഫിറ്റ്ബിറ്റ് ഏരിയ വൈ-ഫൈ സ്മാര്‍ട്ട് സ്‌കെയില്‍ (വെളുപ്പ്)
വില: 7500 രൂപ

പ്രധാന സവിശേഷതകള്‍ :

  • കൃത്യമായി ശരീരഭാരം, ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ ഓണ്‍ലൈനായി നിരീക്ഷിക്കുന്നു.
  • ഇവ സ്വയം വൈ-ഫൈ വഴി ഫിറ്റ്ബിറ്റ്.കോമില്‍ അപ്ലോഡ് ചെയ്യുകയും ഗ്രാഫുകള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.
  • അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. എട്ട് ഉപയോക്താക്കളെ വരെ ഓര്‍മ്മിച്ച് വയ്ക്കാനും തിരിച്ചറിയാനും ഇതിന് കഴിയും.
  • പാസ്സ്‌വേർഡ് ഉപയോഗിച്ച് ഓരോരുത്തരുടെയും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുമാകും.
  • വൈഫൈ 802.11-ല്‍ പ്രവര്‍ത്തിക്കുന്നു. വാങ്ങുന്ന ദിവസം മുതല്‍ ഒരു വര്‍ഷം ഫിറ്റ്ബിറ്റ് വാറന്റി ലഭിക്കുന്നു

3. മിസ്ഫിറ്റ് ഷൈന്‍ ആക്ടിവിറ്റി & സ്ലീപ് മോണിറ്റര്‍ (ഷാംപേന്‍)
വില: 5925 രൂപ

പ്രധാന സവിശേഷതകള്‍ :

  • സ്വിം പ്രൂഫ്, എയര്‍ക്രാഫ്റ്റ് ഗ്രേഡ് അനോഡൈസ് ചെയ്ത അലുമിനിയം ഡിസ്‌ക്.
  • വെളുപ്പ് നിറത്തിലുള്ള എല്‍ഇഡി പ്രോഗ്രസ്-ടൈം ഡിസ്‌പ്ലേ.
  • പെയര്‍ ചെയ്തിട്ടുള്ള സ്മാര്‍ട്ട്‌ഫോണുമായി വയര്‍ലെസ് ആയി സിങ്ക് ചെയ്ത് ഡാറ്റ അപ്ലോഡ് ചെയ്യുന്നു.
  • കാലടികള്‍, ദൂരം, കലോറി, മയക്കം, സുഖനിദ്ര എന്നിവ കൃത്യമായി കണക്കാക്കി രേഖപ്പെടുത്തുന്നു.
  • റീചാര്‍ജ് ചെയ്യാന്‍ കഴിയുകയില്ല. ആറുമാസത്തിലൊരിക്കല്‍ ബാറ്ററി മാറ്റണം.

4. വിതിംഗ്‌സ്- വയര്‍ലെസ് ബ്ലഡ് പ്രെഷര്‍ മോണിറ്റര്‍
വില: 14,185 രൂപ

പ്രധാന സവിശേഷതകള്‍ :

  • അതിശയകരമായ കൃത്യത.
  • വയര്‍ലെസ് ആയി വിതിംഗ്‌സ് ഹെല്‍ത്ത് മേറ്റ് ആപ്പുമായി സിങ്ക് ചെയ്യുന്നു.
  • വിശദമായ ഫലവും നിര്‍ദ്ദേശങ്ങളും ആപ്പില്‍ പ്രദര്‍ശിപ്പിക്കുന്നു.
  • വയര്‍- ബ്ലൂടൂത്ത് കണക്ടിവിറ്റി.
  • iOS-ലും ആന്‍ഡ്രോയ്ഡിലും പ്രവര്‍ത്തിക്കുന്നു.

Leave A Reply

Your email address will not be published.