വ്യക്തിഗത ഉപയോഗം അറിയാൻ ഡാഷ്ബോർഡുമായി ഫെയ്സ്ബുക്

0 215

ഓരോരുത്തരും ദിവസവും എത്ര സമയം ഫെയ്സ്ബുക്കിൽ ചെലവഴിക്കുന്നു എന്നതു വിവാദവിഷയമാണ്. ഫുൾടൈം ഫെയ്സ്ബുക്കിലാണെന്ന ആരോപണം നേരിടുന്നവർക്ക് തങ്ങൾ സത്യത്തിൽ എത്ര സമയം ഫെയ്സ്ബുക്കിൽ ചെലവഴിക്കുന്നു എന്നറിയാനുള്ള മാർഗമാണ് പുതിയ യുവർ ടൈം ഓൺ ഫെയ്സ്ബുക് സംവിധാനം.

Watch Now : ചെറിയൊരു പേടി | Honour 8c Launching travel with YouTuber Ajith narayan Malayalam tech

ഏറെ നേരം ഉപയോഗിച്ചതിനു ശേഷം അതറിയാമെന്നതു മാത്രമല്ല, ഓരോ ദിവസവും നിശ്ചിതസമയം മാത്രമേ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുള്ളൂ എങ്കിൽ ഡാഷ്ബോർഡിൽ അലെർട് വച്ച് സമയം നിജപ്പെടുത്തുകയുമാവാം. ഒരുപാട് സമയം ഫെയ്സ്ബുക്കിൽ ചെലവഴിക്കുന്നതിനു പിന്നിൽ ഫീഡിൽ വരുന്ന പോസ്റ്റുകളുടെ അതിപ്രസരമാണെന്നുണ്ടെങ്കിൽ ഫീഡിൽ ആരുടെയൊക്കെ പോസ്റ്റുകളും അപ്ഡേറ്റുകളും വരണമെന്നത് നിയന്ത്രിക്കാനും സംവിധാനമുണ്ട്.

Buy Now : Honor 8X (Blue, 4GB RAM, 64GB Storage)

മുൻപ് വിവിധ പേജുകളും ഫീഡുകളും അൺഫോളോ ചെയ്യുക എന്നത് കഠിനമായിരുന്നെങ്കിൽ പുതിയ ഇന്റർഫെയ്സിൽ ഫെയ്സ്ബുക് അതു ലളിതമാക്കിയിട്ടുണ്ട്. ഫീഡിന്റെ വലിപ്പം കുറയ്ക്കാൻ പേജുകൾ അൺഫോളോ ചെയ്യണമെങ്കിൽ പേജ് ഐകണിൽ ടച്ച് ചെയ്താൽ മാത്രം മതി.

Leave A Reply

Your email address will not be published.