Technews, Reviews , much more

നോക്കിയ ഫോണുകൾക്ക് ഇൻഷുറൻസ്, ഡാമേജ് പ്രൊട്ടക്ഷൻ സംവിധാനങ്ങളുമായി എച്ച്.എം.ടി ഗ്ലോബൽ

0 192

നോക്കിയ ഫോണുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കുന്നതിൻറെ ഭാഗമായി പുത്തൻ സംവിധാനങ്ങളൊരുക്കി എച്ച്.എം.ടി ഗ്ലോബൽ. ഇൻഷുറൻസ്, ഡാമേജ് പ്രൊട്ടക്ഷൻ സംവിധാനങ്ങളാണ് നോക്കിയ ഫോണുകൾക്കായി എച്ച്.എം.ടി അവതരിപ്പിച്ചിരിക്കുന്നത്. സെർവിഫൈയുമായി കൈകോർത്താണ് ഇൻഷുറൻസും, ഡാമേജ് പ്രൊട്ടക്ഷനും ഉപയോക്താക്കൾക്കായി നൽകുന്നത്. 399 രൂപ മുതലാണ് ഫോണുകൾക്ക് സുരക്ഷയൊരുങ്ങുന്നത്.


നോക്കിയ ഫോണുകൾക്ക് ഇൻഷുറൻസ്, ഡാമേജ് പ്രൊട്ടക്ഷൻ എന്നീ സംവിധാനങ്ങളിലൂടെ സുരക്ഷയേറുന്നു എച്ച്.എം.ടി ഗ്ലോബലിൻറെ വൈസ് പ്രസിഡൻറും ഇന്ത്യൻ തലവനുമായ അജയ് മേത്ത പറയുന്നു.

Watch Honour 8c Launching

പുതുതായി നോക്കിയ ഫോണുകൾ വാങ്ങുന്നവർ ഇൻഷുറൻസ് എടുക്കുന്നത് ഏറെ ഗുണം ചെയ്യും. 12 മാസത്തെ സുരക്ഷയാണ് സെർവിഫൈ വിസ് നൽകുന്ന ഇൻഷുറൻസിലൂടെ ലഭിക്കുക.

  1. ഇൻഷുറൻസ് പ്ലാനിലൂടെ ആക്സിഡൻറ്, ലിക്വിഡ് ഡാമേജ് സുരക്ഷ ലഭിക്കുന്നു.
  2. സ്ക്രീൻ സുരക്ഷാ സംവിധാനവും കമ്പനി നൽകുന്നുണ്ട്. പുതിയ ഫോൺ വാങ്ങി 15 ദിവസത്തിനകം ഇതിൽ അംഗമാകാൻ കഴിയും.
  3. 365 ദിവസത്തേക്ക് സുരക്ഷ ലഭിക്കും

എച്ച്.എം.ടി ഗ്ലോബലുമായി പങ്കുചേർന്ന് നോക്കിയ ഫോണുകളിൽ സുരക്ഷയൊരുക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സെർവിഫിസ് സ്ഥാപകൻ ശ്രീവത്സ പ്രഭാകർ പറയുന്നു.

Leave A Reply

Your email address will not be published.