ഇന്റര്‍നെറ്റ് കോളിനായി “വിങ്സ്”

0 46

ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് ടെലിഫോണ്‍ സര്‍വ്വീസുമായി ബിഎസ്‌എന്‍എല്‍ രംഗത്ത്. ബിഎസ്‌എന്‍എല്ലിന്റെ വിങ്സ് മൊബൈല്‍ ആപ്പിലൂടെ ഇന്ത്യയില്‍ ഉടനീളം ഏത് ഫോണ്‍ നമ്പറിലേക്കും  വിളിക്കാനാവും.

ഈ വര്‍ഷം ജൂലൈയിലാണ് ബിഎസ്‌എന്‍എല്‍ വിങ്സ് ആപ്പ് പുറത്തിറക്കിയത്. ഇന്ത്യയിലെ ഏത് മൊബൈല്‍ നമ്പറിലേക്കും സൗജന്യ വോയ്സ് കോള്‍ ചെയ്യാനാകുമെന്നതാണ് പ്രത്യേകത. ഇതിന് വിങ്സ് ആപ്പ്  കോള്‍ വിളിക്കുന്നയാളുടെ കൈവശം മാത്രം ഉണ്ടായാല്‍ മതി. മറ്റ് ആശയവിനിമയ ആപ്പുകളെ അപേക്ഷിച്ച്‌ വിങ്സിനെ വേറിട്ടതാക്കുന്നതും ഇതാണ്.

അതേസമയം വീഡിയോ കോള്‍ വിളിക്കാന്‍ വിങ്സ് ആപ്പ് മറുവശത്തെ ആളുടെ ഫോണിലും വേണം. വിങ്സ് ആപ്പിലൂടെ ഇന്ത്യക്ക് പുറത്തെ നമ്പറിലേക്ക്  വോയ്‌സ് കോള്‍ വിളിക്കാന്‍ 2,000 രൂപ അധികം നല്‍കണം.വിഡിയോ കോള്‍ സൗകര്യം വിങ്സിൽ  ഒരുക്കിയിട്ടുണ്ടെങ്കിലും നിലവില്‍ എല്ലാ ബിഎസ്‌എന്‍എല്‍ സര്‍ക്കിളുകളിലും ലഭ്യമല്ല. ബിഎസ്‌എന്‍എല്‍ വിങ്സ്  പുറത്തിറക്കി രണ്ടാഴ്ചക്കം 4,000 ബുക്കിങ്ങ് പിന്നിട്ടു എന്നാണ് റിപ്പോര്‍ട്ട്.

Watch Now : 💰കുട്ടികളിൽ സമ്പാദ്യ ശീലം വളർത്താം – Money saving Habits for kids

ബിഎസ്‌എന്‍എല്‍ വിങ്ങ്സ് പ്രവര്‍ത്തിക്കുന്നതിന് ഇന്റര്‍നെറ്റോ, മൊബൈല്‍ ഡാറ്റായോ വേണം. 3ജി/4ജി ഡാറ്റാ നെറ്റ്‌വര്‍ക്ക് അല്ലെങ്കില്‍ വൈഫൈയോ ഉപയോഗിച്ച്‌ വിങ്സ് വഴി വിളിക്കാം. വിങ്സ് കണക്ഷനായി ഉപഭോക്താകള്‍ മൊബൈല്‍ നമ്പർ രജിസ്റ്റര്‍ ചെയ്യണം. ഒറ്റ തവണ രജിസ്റ്ററേഷന് 1,099 രുപ അടക്കണം. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്,നോട്ട്ബുക്ക് എന്നിവയില്‍ വിങ്സ് ആപ്പ് ഉപയോഗിക്കാം.

Leave A Reply

Your email address will not be published.