Technews, Reviews , much more

ഇന്‍സ്റ്റഗ്രാമിലും സുരക്ഷാ വീഴ്ച; പാസ്‌വേഡുകള്‍ ചോര്‍ന്നു

0 75

സുരക്ഷാവീഴ്ചയുണ്ടായതിനെ തുടര്‍ന്ന് ചില ഉപയോക്താക്കളുടെ പാസ്‌വേഡുകള്‍ പരസ്യമായതായി ഇന്‍സ്റ്റാഗ്രാം. ജിഡിപിആര്‍ നിയമം നിര്‍ദേശിച്ചതനുസരിച്ച് ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇന്‍സ്റ്റാഗ്രാം ഏപ്രിലില്‍ അവതരിപ്പിച്ച ഫീച്ചറിലുണ്ടായ തകരാറാണ് പുതിയ പ്രശ്‌നത്തിന് കാരണമായത്. ഈ വിവരം ബന്ധപ്പെട്ട ഉപയോക്താക്കളെ ഇന്‍സ്റ്റഗ്രാം അറിയിച്ചു. ഇന്‍സ്റ്റാഗ്രാം തന്നെയാണ് ഈ പ്രശ്‌നം കണ്ടെത്തിയതെന്നും വളരെ കുറച്ചാളുകളെ മാത്രമേ പ്രശ്‌നം ബാധിച്ചിട്ടുള്ളൂ എന്നും ഇന്‍സ്റ്റഗ്രാം വക്താവ് വ്യക്തമാക്കി.


വെബ് ബ്രൗസറില്‍ തന്നെ ഇന്‍സ്റ്റഗ്രാമിലെ ഡൗണ്‍ലോഡ് യുവര്‍ ഡാറ്റ ടൂള്‍ ഉപയോഗിച്ചവരുടെ പാസ്‌വേഡുകള്‍ പ്രത്യക്ഷപ്പെടുകയാണുണ്ടായത്. പാസ്‌വേഡുകള്‍ മാറ്റങ്ങളൊന്നും വരുത്താതെ അതുപോലെ തന്നെ ശേഖരിച്ചാല്‍ മാത്രമേ ഇങ്ങനെ ഒരു പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളു.

Watch : Ebadu Rahman YouTube Video Vlogging Workshop @ Kochin

എന്നാൽ ഉപയോക്താക്കള്‍ നല്‍കുന്ന പാസ്സ്‌വേർഡുകൾ അതുപോലെ തന്നെയാണ് ഇന്‍സ്റ്റഗ്രാം സൂക്ഷിക്കുന്നതെങ്കില്‍ അത് ഒരു വലിയ സുരക്ഷാവീഴ്ചതന്നെയാണ്. എന്നാല്‍ ഈ വാദത്തെ ഇന്‍സ്റ്റഗ്രാം അംഗീകരിച്ചിട്ടില്ല. ഈ പ്രശ്‌നം ഇപ്പോൾ പരിഹരിച്ചുവെന്നും പാസ്സ്‌വേർഡുകൾ ഇനി പരസ്യമാവില്ലെന്നും ഉപയോക്താക്കളോട് നിലവിലുള്ള പാസ്സ്‌വേർഡുകൾ മാറ്റണമെന്നും ഇന്‍സ്റ്റഗ്രാം വ്യക്തമാക്കി.

Leave A Reply

Your email address will not be published.