Technews, Reviews , much more

ഒട്ടേറെ സ്മാര്‍ട്‌ഫോണുകള്‍ക്ക് വിലക്കുറവുമായി ഫ്ലിപ്പ്കാർട്ടില്‍ ‘മൊബൈല്‍ ബൊണാന്‍സ’

0 294

അസൂസ്, ഷവോമി, റിയല്‍മി, നോക്കിയ, ഗൂഗിള്‍ ഉള്‍പ്പടെയുള്ള ബ്രാന്റുകളില്‍ നിന്നുമുള്ള അത്യാകര്‍ഷകമായ ഓഫറുകളുമായി മൊബൈല്‍ ബൊണാന്‍സ ഫ്ലിപ്പ്കാർട്ടിൽ. നവംബര്‍ 19 മുതല്‍ 22 വരെയാണ് വില്‍പനമേള നടക്കുന്നത്.

ഒട്ടേറെ സ്മാര്‍ട്‌ഫോണുകള്‍ക്ക് വിലക്കുറവുമായി ഫ്ലിപ്പ്കാർട്ടില്‍ ‘മൊബൈല്‍ ബൊണാന്‍സ’ വില്‍പനമേള ഇന്ന് ആരംഭിച്ചു. 99 രൂപയുടെ ഫ്ലിപ്പ്കാർട്ട് മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ സ്വന്തമാക്കാനും ഇതുവഴി സാധിക്കും.എച്ചിഡിഎഫ്‌സി ബാങ്ക് കാര്‍ഡുകളില്‍ ഫോണ്‍ വാങ്ങുമ്പോള്‍ 499 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിവയും ലഭ്യമാണ്.

ഫ്ലിപ്പ്കാർട്ട് നല്‍കുന്ന ഓഫറുകള്‍

10,999 രൂപ വിലയുള്ള അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം 1 മൂന്ന് ജിബി റാം പതിപ്പിന് 9,999 രൂപയാണ് ഓഫര്‍ വില. ഇതിന്റെ തന്നെ നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 12,999 രൂപയില്‍ നിന്നും വിലകുറഞ്ഞ് 10,499 രൂപയാണ് വില. ഇതിന്റെ ആറ് ജിബി റാം പതിപ്പിനും വിലക്കിഴിവുണ്ടു എന്നാൽ വില എത്രയെന്നു വ്യക്തമല്ല.
റിയല്‍മിയുടെ ഫോണുകളും വില്‍പനയ്ക്കുണ്ട്. റിയല്‍മി 2 പ്രോ ഫോണിന് വില്‍പനയുടെ ഭാഗമായി 13,990 രൂപയിലാണ് വില ആരംഭിക്കുന്നത്. റിയല്‍മി സി 1 സ്മാര്‍ട്ഫോണും വില്‍പനയ്ക്കുണ്ടാവും.അതേസമയം ഷാവോമി പോകോ ഫോണ്‍ വാങ്ങുന്നവര്‍ക്ക് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 2000 വിലക്കിഴിവ് ലഭിക്കും.


എക്‌സ്‌ചേയ്ഞ്ചില്‍ നിങ്ങളുടെ 3ജി സ്മാര്‍ട്‌ഫോണ്‍ കൊടുത്ത് 4ജി സ്മാര്‍ട്‌ഫോണ്‍ വാങ്ങിയാല്‍ കുറഞ്ഞത് 750 രൂപയെങ്കിലും വിലക്കിഴിവ് ലഭ്യമാണ്. എന്നാൽ ഇത് തിരഞ്ഞെടുത്ത സ്മാര്‍ട്‌ഫോണുകള്‍ക്ക് മാത്രമാണ് ലഭ്യമാവുക.
എല്‍ജി, വിവോ ഫോണുകള്‍ക്കൊപ്പം മറ്റ് ചില ഓഫറുകളും ലഭിക്കും. എല്‍ജി ക്യു സ്റ്റൈലസ് വാങ്ങുന്നവര്‍ക്ക് 5000 രൂപ വിലക്കിഴിവുണ്ട്. അതുപോലെ വിവോ എക്‌സ് 21 ആറ് ജിബി റാം 128 ജിബി സ്‌റ്റോറേജ് പതിപ്പിന് 6000 രൂപയും ലഭിക്കും. വിവോ വി 11, വിവോ വി 11 പ്രോ ഫോണുകള്‍ക്ക് 2000 രൂപ വിലക്കിഴിവുണ്ട്.
ഷാവോമി റെഡ്മി നോട്ട് 5 പ്രോ ഫോണിന്റെ നാല് ജിബി റാം 64 ജിബി സ്‌റ്റോറേജ് പതിപ്പിന് 13,999 രൂപയാണ് ഇപ്പോള്‍ വില. 1000 രൂപയാണ് ഈ ഫോണിന് കുറഞ്ഞത്.
ആപ്പിള്‍ ഐഫോണ്‍ മോഡലുകള്‍ക്കും മൊബൈല്‍ ബൊണാന്‍സയില്‍ വിലക്കിഴിവുണ്ടാവും.


നോക്കിയ സിറോക്കോ ഫോണിന് 49,999 രൂപയില്‍ നിന്നും 13,000 രൂപ കുറഞ്ഞ് ഇപ്പോള്‍ 36,999 രൂപയാണ് വില. ഗൂഗിള്‍ പിക്‌സല്‍ 2 എക്‌സ് എല്‍ ഫോണിന്റെ 45,499 രൂപയിലേക്ക് വിലകുറഞ്ഞു. ഇതിന്റെ 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് 40,999 രൂപയാണ് ഫ്ളിപ്പ്കാർട്ട് മൊബൈല്‍ ബൊണാന്‍സയില്‍ വില.
17,990 രൂപ വിലയുണ്ടായിരുന്ന വിവോ വി9 പ്രോയ്ക്ക് 15,990 രൂപ, വിവോ വി9 യൂത്തിന് 11,990 (19,990 രൂപ), എക്‌സ്പീരിയ ആര്‍1 ഡ്യുവല്‍ 7990 രൂപ (9,990 രൂപ), എല്‍ജി കെ9 4ജി എല്‍ടിഇ പതിപ്പിന് 6299 രൂപ (7,999 രൂപ) എന്നിങ്ങനെയാണ് ഇപ്പോള്‍ വില.
അതുപോലെ 7,999 രൂപ വിലയുള്ള യു ഏസിന് 5,499 രൂപയും ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട്‌ഫോണിന് 4,999 രൂപയും ആണ് വില. ഇത് കൂടാതെ, പാനസോണിക്, മൈക്രോമാക്‌സ്, ഐവൂമി എന്നീ ബ്രാന്റുകളുടെ ഫോണുകള്‍ക്കും ഫ്ലിപ്പ്കാർട്ടിൽ വിലക്കിഴിവുണ്ട്.

Leave A Reply

Your email address will not be published.