Technews, Reviews , much more

വയര്‍ലെസ് ഇയര്‍ഫോണ്‍ ഇറക്കാന്‍ ഒരുങ്ങി ഷവോമി

0 747

ടെക്ക് ഭീമന്‍ ആപ്പിളിന്റെ വയര്‍ലെസ്സ് ഇയര്‍ഫോണിന് ബദല്‍ ഇറക്കാന്‍ ചൈനീസ് കമ്പനിയായ ഷവോമിയുടെ നീക്കം. Mi എയര്‍ഡോട്ട്‌സ് എന്ന പേരിലാണ് ഷവോമി ഇത് പുറത്തിറക്കുന്നത്.

ബ്ലൂട്ടൂത്ത് വി 5.0യുടെ സഹായത്തോടെയാണ് ഷവോമിയുടെ ഇയര്‍ ഫോണെത്തുന്നത്. ഇയര്‍ഫോണുകള്‍ രണ്ടിലും പ്രത്യേകം ഇയര്‍ബഡ്ഡുകളുമുണ്ട്. ഇതിന് പുറമെ വോയസ് അസിസ്റ്റ് സേവനം, മ്യൂസിക് പ്ലേബാക്ക്, കോളുകള്‍, എന്നിവ നിയന്ത്രിക്കാന്‍ ഇയര്‍ബഡ്ഡുകള്‍ ഉപയോഗിക്കാം. നവംബര്‍ 11 മുതല്‍ പുതിയ ഇയര്‍ഫോണ്‍ ചൈനീസ് വിപണിയില്‍ ലഭ്യമാകും.

Watch Now : 🔊ഒരു അടിപൊളി സ്പീക്കർ🔊 – i ball frame speaker

ഇന്ത്യയില്‍ ഇതിന് 2100 രൂപയായിരിക്കും വില. ഇയര്‍ഫോണ്‍  ഇതിന്റെ ചാര്‍ജ്ജര്‍ കെയ്‌സിനുള്ളില്‍ ഇട്ടാല്‍  തന്നെ ചാര്‍ജ്ജ് ആകുന്നു. സ്റ്റീരിയോ മോഡില്‍ നാല് മണിക്കൂര്‍ വരേയും മോണോ മോഡില്‍ അഞ്ച് മണിക്കൂറുമാണ് ബാറ്ററി ചാർജ് ലഭിക്കുന്നത്.

Leave A Reply

Your email address will not be published.