Technews, Reviews , much more

ഓണ്‍ലൈന്‍ പണമിടപാട് : അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങള്‍

0 1,075

ഇന്നത്തെ കാലത്ത് റീചാര്‍ജ്ജ് ചെയ്യുന്നത് മുതല്‍ കോടിക്കണക്കിന് രൂപയുടെ പണമിടപാട് വരെ മൊബൈല്‍ വഴിയും കമ്പ്യൂട്ടർ വഴിയും നിത്യേന നമ്മള്‍ ചെയ്യുന്നു. ഒരുവിധം എല്ലാ പണമിടപാട് സൈറ്റുകളും ആപ്പുകളും എല്ലാം തന്നെ അവരുടെ ഏറ്റവും മികച്ച സുരക്ഷ നല്‍കുന്നുണ്ടെങ്കിലും നമ്മുടെ ഭാഗത്തു നിന്നും സംഭവിച്ചുപോകാവുന്ന പിഴവുകള്‍ കാരണം വലിയ തോതിലുള്ള നഷ്ടം സംഭവിച്ചേക്കാം. ഇത്തരത്തില്‍ പണമിടപാടുകളില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ചുവടെ കൊടുക്കുകയാണ്.

പാസ്സ്‌വേര്‍ഡ് സംരക്ഷണം
മൊബൈല്‍ ആവട്ടെ കമ്പ്യൂട്ടർ ആവട്ടെ ഇനി വേറെ എന്തെങ്കിലും ഉപകാരണമാകട്ടെ, പൂര്‍ണ്ണമായും പാസ്സ്‌വേര്‍ഡ് കൊണ്ട് സംരക്ഷിക്കുക. പവര്‍ ഓണ്‍ ആയി വരുമ്പോഴുള്ള പാസ്സ്‌വേഡിനു പുറമെ കൂടുതല്‍ സുരക്ഷ ആവശ്യമുള്ള ആപ്പുകള്‍ക്ക് പ്രത്യേക പാസ്സ്‌വേര്‍ഡുകള്‍ വേറെയും സെറ്റ് ചെയ്യുക. പണമിടപാട് നടത്തുന്ന ആപ്പുകള്‍ക്ക് സുരക്ഷ അധികമായി നല്‍കാനായി സ്ഥിരം ഉപയോഗിക്കുന്ന പാസ്സ്‌വേര്‍ഡുകള്‍ തന്നെ ഉപയോഗിക്കാതിരിക്കുക.

ബാങ്ക് വെബ്സൈറ്റുകളിലേക്ക് നേരിട്ട് മാത്രം പ്രവേശിക്കുക
ഈ ഓഫര്‍ കിട്ടാനായി നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ടൈപ്പ് ചെയ്യുക, ഞങ്ങള്‍ പണമൊന്നും എടുക്കില്ല, നിങ്ങളുടെ വിവരങ്ങള്‍ മാത്രം ഇവിടെ നല്‍കിയാല്‍ മതി, പാസ്സ്‌വേര്‍ഡ്‌ ഒന്നും നല്‍കേണ്ടതില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് നിരവധി പരസ്യങ്ങളും മെസ്സേജുകളും നമ്മള്‍ ദിനവും കാണാറുണ്ട്. എന്നാല്‍ ഇത്തരം സൈറ്റുകളിലൊന്നും കയറാതിരിക്കുക . ഏതു ബാങ്ക് ഇടപാടിനും ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിലൂടെ മാത്രം കയറുക. അല്ലെങ്കില്‍ ബാങ്ക് അനുവദിച്ചിട്ടുള്ള ലിങ്കുകളിലൂടെയും.

Watch Now : യൂട്യൂബിലെ ചില സംശയങ്ങൾ

ലോഗൗട്ട് ചെയ്യാതിരിക്കുക
നമ്മളില്‍ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം. വളരെ അശ്രദ്ധയോടെ മാത്രം നമ്മള്‍ കാണുന്ന ഒരു കാര്യമാണിത്. നമ്മുടെ ഫോണ്‍ അല്ലെ എന്നും കരുതി ലോഗ് ഔട്ട് ഒന്നും ചെയ്യാന്‍ നില്‍ക്കില്ല. ഫലമോ, ആരെങ്കിലും നമ്മുടെ സിസ്റ്റം എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കേണ്ടി വന്നാല്‍ നമ്മുടെ ബാങ്ക് വിവരങ്ങള്‍ എളുപ്പത്തില്‍ കിട്ടുകയും ചെയ്യും.

നിങ്ങളുടെ ഫോണ്‍ സൂക്ഷിക്കുക
നിങ്ങളുടെ ഫോണ്‍ അലസമായി എവിടെയെങ്കിലും വെക്കാതിരിക്കുക. കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുമ്പോൾ പോലും ഇത്തരം ബാങ്ക് ആപ്പുകള്‍ ഉണ്ടെങ്കില്‍ ലോഗ് ഔട്ട് ചെയ്യുക.

Leave A Reply

Your email address will not be published.