പ്ളേ സ്റ്റോറിൽ ആപ്പുകൾ ഡൗൺലോഡ് ആവാത്ത പ്രശ്നം എങ്ങനെ പരിഹരിക്കാം

0 682

ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ക്കായുള്ള ഔദ്യോഗിക ആപ്പ് സ്റ്റോര്‍ ആണ് പ്ലേ സ്റ്റോര്‍. മിക്കപ്പോഴും ഇത് നന്നായി പ്രവര്‍ത്തിക്കുമെങ്കിലും ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ തലപൊക്കാറുണ്ട്. ‘ഡൗണ്‍ലോഡ് പെന്‍ഡിംഗ്’ എറര്‍ ആണ് സാധാരണയായി കണ്ടുവരുന്ന പ്രശ്‌നം.

നേരത്തേ പ്ലേ സ്റ്റോറില്‍ നിന്ന് ഒരു സമയം ഒന്നിലധികം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷമേ അടുത്തത് ഡൗണ്‍ലോഡ് ചെയ്യാനാകൂ. ‘ഡൗണ്‍ലോഡ് പെന്‍ഡിംഗ്’ എറര്‍ പ്രത്യക്ഷപ്പെടുന്നതിനുള്ള ഒരു കാരണം ഇതാണ്. ഇതിന് എങ്ങനെ പരിഹാരം കാണാമെന്ന് നോക്കാം.

  •  ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഓപ്പണ്‍ ചെയ്യുക.
  • ഫോണ്‍ സ്‌ക്രീനിന്റെ വലതുവശത്ത് സൈ്വപ്പ് ചെയ്ത് My apps & games-ല്‍ അക്ലിക്ക്  ചെയ്യുക.
  • നിങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ ഡൗണ്‍ലോഡ് ക്യൂവിലുള്ള ആപ്പുകള്‍ ഇവിടെ കാണാനാകും. ആപ്പുകള്‍ക്ക് സമീപത്തെ ഡിലീറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ക്യാന്‍സല്‍ ചെയ്യുക. ഇനി നിങ്ങള്‍ക്ക് ആവശ്യമുള്ള ആപ്പ് മാത്രം ഡൗണ്‍ലോഡ് ചെയ്യുക.

Watch Now : കഴിവുണ്ട് ക്യാഷ് ഉണ്ടാക്കാൻ പറ്റുന്നില്ലേ?

ആദ്യത്തെ രീതി ഫലം കണ്ടില്ലെങ്കില്‍ ഇത് പരീക്ഷിക്കുക:

  •  സെറ്റിംഗ്‌സില്‍ നിന്ന് ആപ്പ്‌സ് തിരഞ്ഞെടുക്കുക.
  •  ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിട്ടുള്ള ആപ്പുകളെല്ലാം അവിടെ കാണാനാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അമര്‍ത്തുക.
  •  ഇനി ഫോഴ്‌സ് സ്‌റ്റോപ്പില്‍ അമര്‍ത്തുക ഇതോടെ ആപ്പിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നില്‍ക്കും.

Watch Now : Movavi Video Editing Software Tutorial | Malayalam

അനാവശ്യ വിവരങ്ങള്‍ കൊണ്ട് ഫോണ്‍ നിറഞ്ഞുകഴിഞ്ഞാല്‍ ആപ്പുകള്‍ ശരിയായി പ്രവര്‍ത്തിക്കാതെ വരും. ആവശ്യമില്ലാത്ത ഡാറ്റ നീക്കം ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ കഴിയും.

  • സെറ്റിംഗ്‌സില്‍ നിന്ന് ആപ്പ്‌സ് തിരിഞ്ഞെടുക്കുക.
  • ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ആപ്പുകള്‍ പ്രത്യക്ഷപ്പെടും. അതില്‍ നിന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അമര്‍ത്തുക. ഇക്കൂട്ടത്തില്‍ പ്ലേ സ്റ്റോര്‍ ഇല്ലെങ്കില്‍ ‘Show System’ ആപ്പില്‍ നോക്കുക.
  • ഇനി ആപ്പ് ഇന്‍ഫോ ഓപ്പണ്‍ ചെയ്ത് Clear Cache, Clear Data എന്നിവയില്‍ അമര്‍ത്തുക. മാര്‍ഷ്മാലോ മുതല്‍ മുകളിലേക്കുള്ള ആന്‍ഡ്രോയ്ഡ് വെര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ ആദ്യം സ്‌റ്റോറേജില്‍ പോകണം.

Leave A Reply

Your email address will not be published.