വാട്സാപ്പിലെ ചാറ്റുകളെ ഏറെ ആസ്വാദ്യകരമാക്കാന്‍ അവതരിപ്പിച്ചിരിക്കുന്നു തനി ‘നാടന്‍’ സ്റ്റിക്കറുകൾ.

0 1,052

വാട്സാപ്പ് ഗ്രൂപ് ചാറ്റുകളില്‍ ഇനി എന്തിനും ഏതിനും സ്റ്റിക്കറുകള്‍ നിറയുന്ന കാലമാണ് വരാന്‍ പോകുന്നത്. ഇത് തന്നെയാണ് മലയാളം സ്റ്റിക്കര്‍ ആപ്പുകള്‍ക്ക് വളമിട്ടതും. ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ മലയാളം സ്റ്റിക്കര്‍ ആപ്പുകള്‍ വളരെ വേഗത്തിലാണ് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത്.ഓള്‍ ഇന്‍ വണ്‍ വാട്സാപ്പ് സ്റ്റിക്കര്‍ എന്ന ആപ് ഇവയിൽ ഒന്നാണ് . പുറത്തിറക്കി മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ലക്ഷത്തിലേറെ പേരാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നത്.

സീക്കോയ് ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ട് അപ്പിന്റെ സഹ സ്ഥാപകനാണ് ഈ ആപ്പ് കണ്ടുപിടിച്ച നൗഫല്‍. സിനിമ താരങ്ങൾക്കു പുറമെ മെസ്സിയും റൊണാള്‍ഡോയും കാറല്‍ മാര്‍ക്‌സും ലെനിനും സ്റ്റാലിനും തുടങ്ങി ഫിദല്‍ കാസ്ട്രോയും ഷാവേസും വരെയുണ്ട് ഇതിൽ .പ്ലേ സ്റ്റോറില്‍ ബുധനാഴ്ച വൈകിട്ട് നാല് വരെ 1,19,360 പേരാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

Watch Now : 🔊ഒരു അടിപൊളി സ്പീക്കർ🔊 – i ball frame speaker

ഒക്ടോബര്‍ 28 നാണ് നൗഫല്‍ ആപ്പ് പുറത്തിറക്കിയത്. മൂന്ന് ദിവസത്തിനിടെ ആപ്പില്‍ പരമാവധി സ്റ്റിക്കറുകള്‍ നൗഫല്‍ നിറച്ചുകഴിഞ്ഞു. 78 പാക്കേജുകളിലായി 5000 ത്തിലേറെ സ്റ്റിക്കറുകള്‍ ആപ്പില്‍ ഇപ്പോഴുണ്ട്. ഓരോ പാക്കേജിലും പത്തിലേറെ സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡൗണ്‍ലോഡില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ രണ്ടാം സ്ഥാനത്തുളളത് “മലയാളം വാട്സാപ്പ് സ്റ്റിക്കേര്‍സ്” എന്ന ആപ്പാണ്. കൊച്ചി സ്വദേശികളായ ജോസ് വര്‍ഗ്ഗീസും ഇഎസ് സനൂപുമാണ് ഈ ആപ്പിന് പിന്നില്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇതിനോടകം 30000 ത്തിലേറെ പേര്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 31 ന് പുറത്തിറക്കിയ ആപ്പിന് പ്രചാരം നല്‍കിയത് ബംപര്‍ ഹിറ്റായ കേരളപ്പിറവി സ്റ്റിക്കറുകളാണ്. ഏഴ് കേരളപ്പിറവി സ്റ്റിക്കറുകള്‍ക്കൊപ്പം ആറ് മോഹന്‍ലാല്‍ സ്റ്റിക്കറും ഉള്‍പ്പെടുത്തിയാണ് ആപ്പ് പുറത്തിറക്കിയത്. എന്നാല്‍ ആപ്പിന് പെട്ടെന്ന് പ്രചാരം ലഭിച്ചതോടെ ജോസും സനൂപും കൂടുതല്‍ സ്റ്റിക്കറുകള്‍ നിറയ്ക്കാനുളള കഠിനാധ്വാനത്തിലാണ്.

സ്റ്റിക്കറുകള്‍ വാട്സാപ്പില്‍ കിട്ടുന്നതെങ്ങിനെ?

വാട്സാപ്പിന്റെ ഏറ്റവും നൂതനമായ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ തന്നെ എല്ലാവര്‍ക്കും സ്റ്റിക്കറുകള്‍ ലഭിക്കും. വാട്സാപ്പില്‍ അവര്‍ തന്നെ ഉള്‍പ്പെടുത്തിയ സ്റ്റിക്കറുകള്‍ ലഭിക്കാന്‍ വേണ്ടി ചെയ്യേണ്ട കാര്യങ്ങളാണ് ഇനി.

ചാറ്റ് ചെയ്യുമ്പോൾ കീബോര്‍ഡ് തുറക്കുക. അപ്പോള്‍ പുതിയ സ്റ്റിക്കര്‍ ബട്ടണ്‍ കാണാനാകും. സ്റ്റിക്കര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോൾ പുതിയ സ്റ്റിക്കര്‍ സ്റ്റോര്‍ തുറക്കും. വാട്സാപ്പ് വെബില്‍ നിന്നും സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. ഫേവറേറ്റ് ടാബ് സൗകര്യവും വാട്സ്‌ആപ്പ് ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഇഷ്ടമുളള സ്റ്റിക്കറുകള്‍ പ്രത്യേകമായ് സേവ് ചെയ്ത് വയ്ക്കാനുമാകും. ഹിസ്റ്ററി ടാബ് നേരത്തെ ഉപയോഗിച്ച സ്റ്റിക്കറുകള്‍ കാണിച്ചു തരും.

Watch Now : YouTube’s New Video Editor

ഇനി ഓള്‍ ഇന്‍ വണ്‍ വാട്സാപ്പ് സ്റ്റിക്കര്‍ ആപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍, ഇവയില്‍ വിവിധ പാക്കേജുകളായാണ് സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ പാക്കേജും ഓരോ സീരീസാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, രജനീകാന്ത്, നടിമാര്‍, മെസ്സി, ക്രിസ്റ്റ്യാനോ, സംഭാഷണങ്ങള്‍, കിടിലന്‍ ഡയലോഗുകള്‍ തുടങ്ങി പല പാക്കേജാണ് സ്റ്റിക്കറുകള്‍. ഈ പാക്കേജ് തുറന്നാല്‍ സ്റ്റിക്കറുകള്‍ക്ക് താഴെയായി ആഡ് ടു വാട്സാപ്പ് എന്ന് കാണാം. ഈ ടാബില്‍ ക്ലിക് ചെയ്താല്‍ സ്റ്റിക്കറുകള്‍ വാട്സാപ്പിലേക്ക് ആഡ് ചെയ്യാന്‍ സാധിക്കും.

Leave A Reply

Your email address will not be published.