Technews, Reviews , much more

ലോകത്തിലെ ഏറ്റവും വേഗമേറിയ ക്യാമറ

0 346

ലോകത്തിലെ ഏറ്റവും വേഗമേറിയ ക്യാമറ വികസിപ്പിച്ചെടുത്തിരിക്കുകയാണ് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍. സെക്കന്റില്‍ പത്ത് ലക്ഷം കോടി ഫ്രെയിമുകള്‍ പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറയെ അതിവേഗ ക്യാമറ എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാനാണ്. പ്രകാശ ചലനത്തെ എറ്റവും കുറഞ്ഞ വേഗത്തില്‍ പകര്‍ത്താന്‍ ഈ ക്യാമറയ്ക്ക് സാധിക്കും. ഒരുപക്ഷെ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത പ്രകാശവും വസ്തുവും തമ്മിലുള്ള സമ്പര്‍ക്കത്തിനിടയിലുള്ള അത്ഭുത രഹസ്യകാഴ്ചകള്‍ കാണാന്‍ ഈ ക്യാമറ വഴിയൊരുക്കിയേക്കാം.

Budget ന് പറ്റിയ ഡിജിറ്റൽ ക്യാമറ : കാണാൻ ക്ലിക്ക് ചെയ്യൂ

മുമ്പ് സെക്കന്റില്‍ അഞ്ച് ലക്ഷം കോടി ഫ്രെയിമുകള്‍ പകര്‍ത്താന്‍ സാധിക്കുന്ന ക്യാമറ വികസിപ്പിച്ചെടുത്ത സ്വീഡിഷ് ശാസ്ത്രജ്ഞരുടെ പേരിലായിരുന്നു അതിവേഗ ക്യാമറ വികസിപ്പിച്ചതിനുള്ള റെക്കോഡ്. എന്നാല്‍ ഇതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ക്യാമറയുടെ ചിത്രീകരണ ശേഷി.

ലേസര്‍ പ്രകാശ രശ്മിയെ സെക്കന്റില്‍ പത്ത് ലക്ഷം കോടി കഷ്ണങ്ങളായി വിഭജിച്ച് പകര്‍ത്താന്‍ ഈ ക്യാമറയ്ക്കായി. അതായത് അതിവേഗം സഞ്ചരിക്കുന്ന ലേസര്‍ പ്രകാശ രശ്മിയുടെ ഏറ്റവും വേഗംകുറഞ്ഞ ചലനം ചിത്രീകരിക്കാന്‍ ഈ ക്യാമറയ്ക്ക് സാധിച്ചു. റാഡോണ്‍ ട്രാന്‍സ്‌ഫോമേഷന്‍ എന്ന സാങ്കേതം പ്രയോജനപ്പെടുത്തി വ്യക്തതയുള്ള ചിത്രം പകര്‍ത്താന്‍ ഈ ക്യാമറയിലൂടെ ഗവേഷകര്‍ക്ക് സാധിച്ചു.

നഗ്നനേത്രങ്ങള്‍കൊണ്ടും ഇന്ന് വരെ വികസിപ്പിച്ചെടുത്ത ചിത്രീകരണ സാങ്കേതിക വിദ്യകള്‍കൊണ്ടും കാണാനാകാത്ത അത്രയും അതിവേഗമായി ചലിക്കുന്ന ലോകത്തിലെ പല രഹസ്യകാഴ്ചകളിലേക്കും കണ്ണു തുറക്കുന്നതാണ് ഈ കണ്ടുപിടിത്തം.

സെക്കന്റില്‍ പത്ത് ലക്ഷം കോടി വേഗത്തില്‍ നിര്‍ത്താന്‍ ഗവേഷകര്‍ തീരുമാനിച്ചിട്ടില്ല. ക്യാമറയുടെ വേഗം ഇനിയും കൂട്ടാനുള്ള ശ്രമങ്ങള്‍ ഇതിനോടകം സംഘം ആരംഭിച്ചു കഴിഞ്ഞു.

Leave A Reply

Your email address will not be published.