Technews, Reviews , much more

പാര്‍ക്കിംഗ് സ്ഥലം ബുക്ക് ചെയ്യാനും ആപ്പ്

0 63

വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് പാര്‍ക്കിംഗ് സ്ഥലം ആപ്പ് വഴി ബുക്ക് ചെയ്യാന്‍ അവസരമൊരുങ്ങുന്നു. ലുധിയാന മുനിസിപ്പാലിറ്റിയാണ് ഇതിനായി മൊബൈല്‍ അപ്പ് തയ്യാറാക്കുന്നത്. പാര്‍ക്കിംഗിന് അമിത തുക ഈടാക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുനിസിപ്പില്‍ അധികൃതര്‍ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. പേടിഎം വഴി പാര്‍ക്കിംഗ് ഫീസ് നല്‍കാനും കഴിയും.

Google Map ന്റെ സഹായകരമായ 4 ടിപ്‌സ് അറിയാം

ഫിന്‍ലോ (Find Your Parking Lot) എന്ന് പേരുനല്‍കിയിരിക്കുന്ന ആപ്പ് അധികം വൈകാതെ നിലവില്‍ വരും. പാര്‍ക്കിംഗ് സ്ഥലം ബുക്ക് ചെയ്യുന്നവര്‍ പേപ്പര്‍ രസീത് കാണിക്കേണ്ട കാര്യമില്ല. ബുക്കിംഗ് സ്ഥിരീകരിച്ചുകൊണ്ടുള്ള സന്ദേശം കാണിച്ചാല്‍ പാര്‍ക്കിംഗ് അനുവദിക്കും. എവിടെയൊക്കെ പാര്‍ക്കിംഗ് സ്ഥലം ഒഴിവുണ്ടെന്ന് ആപ്പില്‍ നിന്ന് അറിയാന്‍ കഴിയും.പാര്‍ക്കിംഗ് സ്ഥലം ബുക്ക് ചെയ്യുമ്പോള്‍ കരാറുകാരന്റെ ആപ്പില്‍ അത് നീല നിറത്തില്‍ കാണപ്പെടും. പാര്‍ക്കിംഗ് സ്ഥലത്ത് ടിക്കറ്റ് കാണിക്കുമ്പോള്‍ അതിന്റെ നിറം പച്ചയാകും. വാഹനം പാര്‍ക്ക് ചെയ്യുന്നതോടെ ഇത് ചുവപ്പ് നിറമാകും. ബുക്ക് ചെയ്തയാള്‍ പാര്‍ക്കിംഗ് സ്ഥലം ഉപയോഗിച്ചോ എന്നറിയാന്‍ ഇതിലൂടെ കഴിയും.

Leave A Reply

Your email address will not be published.