ഗൂഗിളിന്റെ പിക്സൽ 3 , 3 XL പുറത്തിറങ്ങി

0 294

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഗൂഗിളിന്റെ പിക്സൽ 3 , 3 XL ഫോണുകൾ ഔദ്യോഗികമായി പുറത്തിറക്കി . ഇന്നലെ ന്യൂയോർക്കിൽ വെച്ച് നടന്ന ഇവെന്റിലാണ് പിക്സലിന്റെ 2 പുതിയ മോഡലുകൾ അവതരിപ്പിച്ചത് . മറ്റ് മൊബൈൽ കമ്പനികൾ ക്യാമറകളുടെ എണ്ണം വർദ്ധിപ്പിക്കാൻ മത്സരിക്കുമ്പോൾ ഗൂഗിൾ ഇപ്രാവശ്യവും സിംഗിൾ റിയർ ക്യാമറ തന്നെയാണ് പിക്സൽ 3 മോഡലുകളിൽ നൽകിയിരിക്കുന്നത് . എന്നിരുന്നാലും ലോകത്തിലെ മികച്ച ക്യാമറ ഫോണുകളിലൊന്നായ പിക്സൽ 2 വിന്റെ പിൻഗാമിയാണ് പിക്സൽ 3 . അതിനാൽ തന്നെ മികച്ച ക്യാമറ പെർഫോമൻസ് തന്നെയായിരിക്കും പിക്സൽ 3 കാഴ്ച്ചവെക്കുക . കൂടാതെ ദശലക്ഷക്കണക്കിന് ഗൂഗിൾ ഇമേജുകളിൽ നിന്നും ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ പിക്സൽ 3 യുടെ ക്യാമറ ഗൂഗിൾ മെച്ചപ്പെടുത്തിയിട്ടുണ്ട് .

രണ്ട് മോഡലുകളിലായി 64, 128 ജിബി എന്നീ വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത് . എല്ലാ വേരിയന്റിലും 4 ജിബി റാം തന്നെയാണ് നൽകിയിരിക്കുന്നത് .ഇരു ഫോണിലും സ്‌നാപ്ഡ്രാഗൺ 845 പ്രോസസറാണ് . ഫോണിനോടൊപ്പം പിക്സൽ സ്റ്റാൻഡ് എന്ന വയർലെസ് ചാർജറും പുരത്തിറക്കിയിട്ടൂണ്ട് . ഇതിനായി 79 ഡോളർ അധികം നൽകേണ്ടതുണ്ട് . ബ്ലാക്ക്‌ , വൈറ്റ് , പിങ്ക് എന്നീ കളറുകളിലാണ് ഫോൺ ലഭ്യമാവുക . IP 68 വാട്ടർ റെസിസ്റ്റന്റ് സംവിധാനവും ഇതിലുണ്ട് . എസ്.ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാൻ ഇരു ഫോണിലും സാധിക്കില്ല . 184 ഗ്രാമാണ് ഫോണിന്റെ ഭാരം .

ഫോണിന്റെ വില

പിക്സൽ 3 യുടെ തുടക്ക വില ( 64 ജിബി ) 71,000 രൂപയും , 128 ജിബി വേരിയന്റിന് 80,000 രൂപയുമാണ് . പിക്സൽ 3 XL ന്റെ 64 ജിബി വേരിയന്റിന് 83,000 രൂപയും , 128 ജിബി വേരിയന്റിന് 92,000 രൂപയുമാണ് . ഇന്ത്യയിൽ നവംബർ 1 ന് വില്പനയാരംഭിക്കും . ഒക്ടോബർ 11 മുതൽ ഇന്ത്യയിൽ പ്രീ ബുക്കിംഗ് ആരംഭിക്കും

പിക്സൽ 3 യുടെ സവിശേഷതകൾ

5.5 ഇഞ്ചിന്റെ 2160×1080 റെസല്യൂഷൻ AMOLED ഡിസ്പ്ലേയാണ് . 2,915 എം.എ.എച്ചാണ് ബാറ്ററി ശേഷി . 12.2 മെഗാപിക്സലിന്റെതാണ് റിയർ ക്യാമറ . 8 മെഗാപിക്സലിന്റെ ഡ്യുവൽ ക്യാമറയാണ് മുൻ വശത്ത് . ആൻഡ്രോയ്ഡ് പൈയിലാണ് ഫോൺ പ്രവർത്തിക്കുന്നത് .

പിക്സൽ 3 XL ന്റെ സവിശേഷതകൾ

18.5: 9 അനുപാതത്തിൽ 6.3 ഇഞ്ചിന്റെ 2960×1440 റെസല്യൂഷൻ AMOLED ഡിസ്പ്ലേയാണ് , 523 ആണ് പിക്സൽ പെർ ഇഞ്ച് ( ppi ) . പിക്സൽ 3 XL ൽ വലിയ നോച്ചും ഉൾപ്പെടുത്തിയിട്ടുണ്ട് . 12.2 മെഗാപിക്സലിന്റെതാണ് റിയർ ക്യാമറ . 8 മെഗാപിക്സലിന്റെ ഡ്യുവൽ സെൽഫി ക്യാമറയും . 3,430 എം.എ.എച്ചാണ് ബാറ്ററി .

Leave A Reply

Your email address will not be published.