പുതിയ ഫീച്ചറുകളുമായി വാട്‍സാപ്പ്

0 825

കിടിലന്‍ ഫീച്ചറുകളുമായിവീണ്ടും വാട്‍സാപ്പ്. സ്വൈപ്പ് റ്റൂ റിപ്ലൈ, പിക്ചര്‍ ഇന്‍ പിക്ചര്‍,ബിസ്ക്കറ്റ് സ്റ്റിക്കര്‍ പാക്ക് എന്നീ പുതിയ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. ഒരു സന്ദേശം തിരഞ്ഞെടുത്ത് മറുപടി നല്‍കുന്നതിന് ഇനി മുതല്‍ ആ സന്ദേശത്തിന്റെ വലത്തെ വശത്തേക്ക് സ്വൈപ്പ് ചെയ്താല്‍ മതിയാകുമെന്നാണ് ഗ്രൂപ്പ് ചാറ്റിലുള്‍പ്പടെ സഹായകമാകുന്ന സ്വൈപ്പ് റ്റൂ റിപ്ലൈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. നേരത്തെ ആ സന്ദേശത്തില്‍ അമര്‍ത്തി പിടിച്ച റിപ്ലൈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണമായിരുന്നു എങ്കില്‍ സ്വൈപ്പ് റ്റൂ റിപ്ലൈയുടെ വരവോടെ ഇക്കാര്യവും ഏളുപ്പത്തില്‍ സാധിക്കും. ഐഒഎസ് പ്ലാറ്റ്ഫോമില്‍ നേരത്തെ ഉള്ള  ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡില്‍ ആദ്യമാണ് അവതരിപ്പിക്കുന്നത്.

വാട്സാപ്പ് ഉപയോഗിക്കുമ്പോൾ തന്നെ യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നീ സാമൂഹിക മാധ്യമങ്ങളിലെ വീഡിയോകള്‍ കാണാന്‍ സഹായിക്കുന്ന ഫീച്ചറാണ് പിക്ചര്‍ ഇന്‍ പിക്ചര്‍. ഫുള്‍സ്ക്രീനില്‍ മറ്റൊരു വിന്‍ഡോയിലാകും വീഡിയോ കാണാന്‍ സാധിക്കുക.ഐഒസ് പ്ലാറ്റ്ഫോമില്‍ നേരത്തെ ഉണ്ടായിരുന്ന മറ്റൊരു ഫീച്ചര്‍ കൂടിയാണിത്.

സ്മൈലികള്‍ക്ക് പുറമെ സ്റ്റിക്കറുകളും വാട്സാപ്പില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. സേണിക്കര്‍ ബിസ്ക്കറ്റിന്റെ’ കീഴില്‍ വരുന്ന ബിസ്ക്കറ്റ് സ്റ്റിക്കര്‍ പാക്കുകളാണ് ഉള്‍പെടുത്തുക.വാട്സാപ്പിന്റെ ബീറ്റ പതിപ്പില്‍ നേരത്തെയുള്ള ഫീച്ചര്‍ ഉടന്‍ പ്രതീക്ഷിക്കാം. തുടക്കത്തില്‍ ഉപഭോക്താക്കള്‍ക്ക് സ്റ്റിക്കര്‍ പാക്കുകള്‍ ഡൗൺലോഡ് ചെയ്യേണ്ടി വരും.

Leave A Reply

Your email address will not be published.