അഭ്യൂഹങ്ങൾക്ക് വിരാമമം ; വൺപ്ലസ്  6T ഒക്ടോബർ 30 ന് ഇന്ത്യയിൽ പുറത്തിറങ്ങും

0 367

ചൈനീസ് മൊബൈൽ നിർമാതാക്കളായ വൺപ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വൺപ്ലസ് 6T ഒക്ടോബർ 30 ന് പുറത്തിറങ്ങും .ഗ്ലോബൽ ലോഞ്ച് തന്നെയാണ് ഇന്ത്യയിൽ വെച്ച് നടക്കുന്നത് . കമ്പനി തന്നെയാണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി അറിയിച്ചത് . ന്യൂഡൽഹിയിൽ വെച്ചാണ് ലോഞ്ചിങ് പരിപാടികൾ നടക്കുക . ഇന്ത്യൻ സമയം രാത്രി 8.30 ന് പരിപാടി ആരംഭിക്കും . ലോഞ്ചിങ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി 999 രൂപയുടെ ടിക്കറ്റ് എടുക്കേണ്ടതുണ്ട് . Oneplus. in വെബ്സൈറ്റ് വഴി ടിക്കറ്റ് വാങ്ങിക്കാൻ സാധിക്കും . നേരിട്ട് പരിപാടി കാണാൻ സാധിക്കാത്തവർക്കായി ലൈവ് സ്ട്രീമിങും കമ്പനി ഒരുക്കിയിട്ടുണ്ട് . ഇതിനായി https://www.oneplus.in/6t/launch എന്ന ലിങ്ക് സന്ദർശിക്കുക .

എല്ലാ വർഷത്തെയും പോലും തന്നെ ഈ വർഷവും 2 പുതിയ മോഡലുകൾ മാത്രമാണ് വൺപ്ലസ് പുറത്തിറക്കുന്നത് . ഈ വർഷത്തെ ആദ്യത്തെ ഫോണായ വൺപ്ലസ് 6 മെയിൽ പുറത്തിറക്കിയിരുന്നു . 5 മാസങ്ങൾക്ക് ശേഷം രണ്ടാമത്തെ മോഡൽ പുറത്തിറക്കാൻ പോവുകയാണ് . ഫോണിന്റെ ചില ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി നേരെത്തെ പുറത്തുവിട്ടിരുന്നു . അത് പ്രകാരം 6T യുടെ ഫിംഗർപ്രിന്റ് സ്ക്രീനിന് മുകളിലായിട്ടാണ് . അതോടൊപ്പം 3.5 എംഎം ന്റെ ഹെഡ്ഫോണ് ജാക്കും ഒഴിവാക്കിയിട്ടുണ്ട് .6.4 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് .

മറ്റ് സവിശേഷതകൾ

3700 എം.എ. എച്ചായിരിക്കും ബാറ്ററി ശേഷി . വണ്‍പ്ലസ് 6 ൽ നൽകിയിരിക്കുന്ന സ്‌നാപ് ഡ്രാഗൺ 845 പ്രോസസർ തന്നെയാണ് ഇതിലുമുണ്ടാവുക . 6 ജിബി റാം / 8 ജിബി റാം എന്നീ വേരിയന്റുകളിലാണ് പുറത്തിറങ്ങുക . ആൻഡ്രോയ്ഡ് പൈയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം . 64 ജിബി , 128ജിബി , 256 ജിബി എന്നീ സ്റ്റോറേജ് വേറിയന്റുകളാണ് 6T യിൽ ഉണ്ടാവുക .വണ്‍പ്ലസ് 6 ലെ പോലെ തന്നെ എസ്.ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കില്ല . വണ്‍പ്ലസ് 6T യുടെ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ അനുസരിച്ച് 3 റിയർ ക്യാമറകളാണ് ഫോണിനുണ്ടാവുക .ഒപ്പം 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും .
വിലയെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല . 40000 രൂപയ്ക്ക് മുകളിലായിരിക്കും വണ്‍പ്ലസ് 6T യുടെ തുടക്കവില .

Leave A Reply

Your email address will not be published.