മോട്ടോ ജി 7 ന്റെ ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടു

0 529

ഈ വർഷം ഇറങ്ങാൻ പോവുന്ന മോട്ടോ ജി 7 ന്റെ ഫീച്ചറുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടു . 18 : 9 അനുപാതത്തിൽ 6.4 ഇഞ്ചിന്റെ ഫുൾ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത് . 1080×2340 പിക്സലാണ് ഡിസ്പ്ലേ റെസല്യൂഷൻ . സ്‌നാപ്ഡ്രാഗൺ 660 പ്രോസസറാണ് ഫോണിന് കരുത്തേക്കുന്നത് . 4 ജിബി റാം , 64 ജിബി ഇന്റർണൽ സ്റ്റോറേജ് .ഇത് കൂടാതെ വേറെ വേരിയന്റ് പുരത്തിറങ്ങുമോ എന്നതിനെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല . എസ്.ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 256 ജിബി വരെ വർദ്ധിപ്പിക്കാനുള്ള സൗകര്യവുമുണ്ട് . 16 എം.പി , 5 എം.പി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ്. 12 മെഗാപിക്സലാണ് സെൽഫി ക്യാമറ .

3,500 എം.എ. എച്ചാണ് ബാറ്ററി ശേഷി . വിലയെ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല . ടൈപ്പ് സി പോർട്ടും ഇതിൽ നൽകിയിട്ടുണ്ട് . വാട്ടർ ഡ്രോപ്പ് നോച്ചാണ് മോട്ടോ ജി7 ൽ ഉണ്ടാവുക . തിളങ്ങുന്ന ഗ്ലാസ്‌ ഫിനിഷിങ്ങാണ് പിറക് വശത്ത് നൽകിയിരിക്കുന്നത് . 3.5 ഓഡിയോ ജാക്കുമുണ്ട് . പിറക് വശത്തായാണ് ഫിംഗർപ്രിന്റ് സ്‌കാനർ .

Leave A Reply

Your email address will not be published.