Technews, Reviews , much more

ആന്ഡ്രോയ്ഡില് ജിപിഎസിന്റെ കൃത്യത എങ്ങനെ വർദ്ധിപ്പിക്കാം

0 810

ഗൂഗിള് മാപ്പ് പോലുള്ള ആപ്പുകളുടെ പ്രവർത്തനം സാധ്യമാക്കുന്നത് ഫോണിലെ ജിപിഎസ് സെന്റർ ആണ്. മികച്ച സിഗ്നൽ ഉണ്ടെങ്കിൽ മാത്രമേ ഇത് കൃത്യതയോടെ പ്രവർത്തിക്കുകയുള്ളു . ഫോണിൽ ജിപിഎസ് സിഗ്നൽ വർദ്ധിപ്പിക്കുന്നതിനുള്ള ചില പൊടിക്കൈകൾ അറിയാം. 1973-ല് അമേരിക്കൻ പട്ടാളമാണ് ഇത് വികസിപ്പിച്ചെടുത്തത്. 1980-ഓടെ ഇത് പൊതുസമൂഹത്തിനും ലഭ്യമാക്കി. തുടക്കത്തില് 24 കൃത്രിമ ഉപഗ്രഹങ്ങളാണ് ഇതിന് വേണ്ടി ഉപയോഗിച്ചിരുന്നത്. ഇപ്പോള് ഇതിന്റെ എണ്ണം 31 ആണ്. ഫോണിലെ ജിപിഎസ് ആന്റിന ഉപഗ്രഹവുമായി ബന്ധം സ്ഥാപിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് ഒരു ഡ്രൈവറിന്റെ സഹായത്തോടെ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചിരിക്കുന്നു. മൂന്ന് കാരണങ്ങളാലാണ് സ്മാർട്ഫോണിലെ ജിപിഎസ് സിഗ്നലിൽ അപാകതകൾ വരുന്നത് .

1. നിലവിലെ സ്ഥലത്തെ ജിപിഎസ് ഉപഗ്രഹങ്ങൾ
2. ജിപിഎസ് ആന്റിനയുടെ ഗുണമേന്മ
3. ഓപ്പറേറ്റിംഗ് സിസ്റ്റത്തില് ഡ്രൈവർ പ്രവർത്തിക്കുന്ന വിധം

ഹൈ ആക്കുറസി മോഡിലേക്ക് മാറുക .
മികച്ച സിഗ്നല് ഉറപ്പാക്കുമ്പോള് ബാറ്ററി കൂടുതലായി ഉപയോഗിക്കേണ്ടിവരും. അതുകൊണ്ട് ആവശ്യമില്ലെന്ന് കണ്ടാൽ ഉടൻ ഹൈ ആക്കുറസി മോഡ് ഓഫ് ചെയ്യുക. സെറ്റിംഗ്സ് എടുത്ത് ലൊക്കേഷനിൽ അമർത്യ ലൊക്കേഷൻ സർവീസ് ഓണ് ആണെന്ന് ഉറപ്പാക്കുക. ലൊക്കേഷന് താഴെ മോഡ് കാണാം. ഇതില് അമർത്തി ഹൈ ആക്കുറസി തിരഞ്ഞെടുക്കുക. ഈ മോഡില് ഫോൺ ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കുന്നതിന് ജിപിഎസിന് പുറമെ വൈ-ഫൈ, മൊബൈല് ഡാറ്റ എന്നിവയും ഉപയോഗിക്കും. ബാറ്ററി കൂടുതലായി ഉപയോഗിച്ചാലും ലൊക്കേഷൻ കൃത്യമായി അറിയാൻ കഴിയും.

ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് വാഹനത്തെയും വ്യക്തികളെയും എങ്ങനെ ട്രാക്ക് ചെയ്യാം ?

ഫോണിലെ വടക്കുനോക്കിയന്ത്രം (കോമ്പസ്സ്) ശരിയായി പ്രവർത്തിക്കുന്നില്ലെന്നു തോന്നിയാൽ സമയം കളയാതെ അത് പുന:ക്രമീകരിക്കുക. ഇതിന് സഹായിക്കുന്ന ആപ്പുകൾ ലഭ്യമാണ്. ചില ഫോണുകളില് ഇത്തരം ആപ്പുകൾ ഉണ്ടാകും. ഫോണില് ആപ്പ് ഇല്ലാത്തവർ കോമ്പസ്സ് ഗാലക്സി പോലുള്ള ഏതെങ്കിലും ആപ്പിന്റെ സഹായം തേടുക.

ജിപിഎസ് സിഗ്നല് ആക്ടീവ് ആക്കുക:
അപ്പുകളിൽ നിന്ന് ആപ്പുകളിലേക്കുള്ള ചാട്ടത്തിനിടെ ബാറ്ററി ചാര്ജ് പിടിച്ചുനിർത്തുന്നതിനായി പലപ്പോഴും നമ്മൾ ജിപിഎസ് ഓഫ് ചെയ്യാറുണ്ട്. എല്ലായ്പ്പോഴും ജിപിഎസ് ഓണാക്കി വയ്ക്കുക. ഒരു ജിപിഎസ് ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ ഇത് എളുപ്പമാകും. കണക്ടഡ് ജിപിഎസ് വിശ്വസിക്കാവുന്ന മികച്ച ആപ്പാണ്. ഇത്തരം ആപ്പുകളും ബാറ്ററി ചാര്ജിനെ ബാധിക്കുമെന്ന് ഓർക്കുക .

ജിപിഎസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തലപൊക്കിയാലുടൻ ഫോണിലെ ഹാർഡ്വെയറും സോഫ്റ്റ്‌വെയറും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

ജിപിഎസ് എസെന്ഷ്യലിലെ പ്രധാന മെനുവിൽ സാറ്റലൈറ്റിൽ അമർത്തി ഫോൺ ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കുന്നുണ്ടോയെന്ന് നോക്കുക. ഉപഗ്രഹങ്ങളൊന്നും പ്രത്യക്ഷപ്പെടുന്നില്ലെങ്കിൽ ഏതെങ്കിലും ലോഹവസ്തുക്കള് തടസ്സം ഉണ്ടാക്കുന്നുണ്ടോ എന്ന് നോക്കുക. ഫോണിന്റെ കവർ ഉൾപ്പെടെയുള്ളവ പ്രശ്നമുണ്ടാക്കാം. അടുത്തതായി ജിപിഎസ് ഹാർഡ്വെയറും പരിശോധിക്കുക. അതിലും പ്രശനമില്ലെങ്കിൽ കുഴപ്പം സോഫ്റ്റ് വെയറിന്റേതായിരിക്കാം.

പരിധിയിൽ ഇല്ലാത്ത ചില ഉപഗ്രഹങ്ങളിൽ നമ്മുടെ ഫോൺ കുടുങ്ങിക്കിടക്കാറുണ്ട്. അനുയോജ്യമായ ആപ്പുകളുടെ സഹായത്തോടെ ജിപിഎസ് ഡാറ്റ നീക്കം ചെയ്ത് വീണ്ടും ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കുക. ജിപിഎസ് സ്റ്റാറ്റസ് & ടൂള്ബോക്സ് ആശ്രയിക്കാവുന്ന ഒരു ആപ്പാണ്. ഇതിന്റെ മെനുവില് നിന്ന് മാനേജ് എ ജിപിഎസ് സ്റ്റേറ്റ് എടുക്കുക. റീസെറ്റില് അമർത്തുക . പൂർണ്ണമായും റീസെറ്റ് ആയിക്കഴിഞ്ഞാൽ വീണ്ടും എ-ജിപിഎസ് സ്റ്റേറ്റ് മെനുവിലേക്ക് പോയി ഡൗൺലോഡിൽ അമർത്തുക. ഇതോടെ ജിപിഎസ് ഡാറ്റ റിഫ്രെഷ് ചെയ്യപ്പെടും.

ഫോണിലെ ജിപിഎസ് ശരിയായി പ്രവ്രത്തിക്കുന്നില്ലെങ്കിൽ എക്സ്റ്റേണൽ ജിപിഎസ് റീസിവേര് വാങ്ങുക. ഇത് ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണുമായി ബന്ധിപ്പിക്കാന് കഴിയും. ഫോണിന്റെ ചാര്ജര് മതി ഇതും ചാര്ജ് ചെയ്യാനും .

Leave A Reply

Your email address will not be published.