ഹോണർ 8 എക്‌സ്  ഒക്ടോബർ 16 ന് ഇന്ത്യൻ വിപണിയിലെത്തും

0 50

കഴിഞ്ഞ മാസം ചൈനയിൽ പുറത്തിറക്കിയ ഹോണർ 8 എക്‌സ് ഒക്ടോബർ 16 ന് ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട് . ഇന്നലെ സ്പെയിനിലും യു. എ. ഇ യിലും ഹോണർ 8 എക്‌സ് അവതരിപ്പിച്ചിരുന്നു . ഒക്ടോബർ 16 ന് ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന ഇവെന്റിലാണ് പുറത്തിറക്കുക . 8 എക്സിന്റെ തുടക്ക വില 14,900 രൂപയാണ് . 3 വേരിയന്റുകളിലായാണ് ഫോൺ ഇറക്കിയിട്ടുള്ളത് . റെഡ്മി നോട്ട് 5 പ്രോയ്ക്ക് കനത്ത വെല്ലുവിളി തന്നെയാകും ഹോണർ 8 എക്‌സിന്റെ ഇന്ത്യയിലെക്കുള്ള വരവ് .

ഹോണർ 8 എക്സിന്റെ ഫീച്ചറുകൾ

19.5:9 അനുപാതത്തിൽ 6.5 ഇഞ്ചിന്റെ ഫുൾ എച്.ഡി ഡിസ്പ്ലേയാണ് . 1080×2340 പിക്സൽ റെസല്യൂഷനാണ് . HiSilicon കിരിൻ 710F പ്രോസസറാണ് ഇതിലുള്ളത് . 20 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യുവൽ സെറ്റപ്പാണ് ഫോണിന്റെ പ്രധാന ക്യാമറ . 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ .ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,750 എം.എ.എച്ചാണ് ബാറ്ററി.

4 ജിബി റാം 64 ജിബി സ്റ്റോറേജിന് 14,900 രൂപയും 6 ജിബി റാം 64 ജിബി സ്റ്റോറേജിന് 17,100 രൂപയും 6 ജിബി റാം 128 ജിബി സ്റ്റോറേജിന് 20,300 രൂപയുമാണ് വില. തിളങ്ങുന്ന ടെക്സ്ചർ ഗ്ലാസ് ഗ്ലാസ് ഫിനിഷിങ്ങാണ് ഫോണിന് നൽകിയിരിക്കുന്നത് . ബ്ലാക്ക് , ബ്ലൂ , പിങ്ക് , റെഡ് എന്നി കളറുകളിലാണ് ഫോൺ ലഭിക്കുക .

Leave A Reply

Your email address will not be published.