വൺപ്ലസ് 6T  ഒക്ടോബർ 17 ന് പുറത്തിറങ്ങും ;സവിശേഷതകൾ അറിയാം

0 577

ചൈനീസ് മൊബൈൽ നിർമാതാക്കളായ വൺപ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വൺപ്ലസ് 6T ഒക്ടോബർ 17 ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ . ടിയർ ഡ്രോപ്പ് നോച്ച്‌ , ഇൻ – ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് , മികച്ച ബാറ്ററി ശേഷി എന്നിവയാണ് 6T യുടെ പ്രധാന സവിശേഷതകൾ .ആഗോള വിപണിയിൽ വൻ വിജയം സൃഷ്ടിച്ച വണ്‍പ്ലസ് 6ന്റെ പിന്‍ഗാമിയാണ് വണ്‍പ്ലസ് 6T. അടുത്ത് തന്നെ ഫോൺ പുരത്തിറങ്ങുമെന്നതിന്റെ സൂചനയായി ആമസോണിൽ വണ്‍പ്ലസ് 6T യുടെ ‘Notify Me’ ഓപ്ഷനും എത്തിയിട്ടുണ്ട്. ഈ വർഷം മെയിലാണ് വണ്‍പ്ലസ് 6 പുറത്തിറങ്ങിയത് .

 

 

 

 

3.5 mm ഓഡിയോ ജാക്ക് വണ്‍പ്ലസ് 6T യിൽ ഉണ്ടാവില്ലെന്ന് കമ്പനി നേരെത്തെ സ്ഥിരീകരിച്ചിരുന്നു . ആദ്യമായിട്ടാണ് വണ്‍പ്ലസ് ഓഡിയോ ജാക്ക് ഒഴിവാക്കുന്നത് . 3700 എം.എ. എച്ചായിരിക്കും ബാറ്ററി ശേഷി . വണ്‍പ്ലസ് 6 ൽ നൽകിയിരിക്കുന്ന സ്‌നാപ് ഡ്രാഗൺ 845 പ്രോസസർ തന്നെയാണ് ഇതിലുമുണ്ടാവുക . 6 ജിബി റാം / 8 ജിബി റാം എന്നീ വേരിയന്റുകളിലാണ് പുറത്തിറങ്ങുക . 6.41 ഇഞ്ചിന്റെ 1080 x 2340 റെസല്യൂഷൻ OLED ഡിസ്പ്ലേയാണ് . ആൻഡ്രോയ്ഡ് പൈയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം .

 

 

64 ജിബി , 128ജിബി , 256 ജിബി എന്നീ സ്റ്റോറേജ് വേറിയന്റുകളാണ് 6T യിൽ ഉണ്ടാവുക .വണ്‍പ്ലസ് 6 ലെ പോലെ തന്നെ എസ്.ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കില്ല . വണ്‍പ്ലസ് 6T യുടെ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ അനുസരിച്ച് 3 റിയർ ക്യാമറകളാണ് ഫോണിനുണ്ടാവുക .ഒപ്പം 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും .
വിലയെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല . 40000 രൂപയ്ക്ക് മുകളിലായിരിക്കും വണ്‍പ്ലസ് 6T യുടെ തുടക്കവില .

Leave A Reply

Your email address will not be published.