Technews, Reviews , much more

ഹോണർ പ്ലേയുടെ അൾട്രാവയലറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി

0 330

ആഗസ്റ്റിൽ ഇന്ത്യൻ വിപണിയിലെത്തിയ ഹോണർ പ്ലേയുടെ അൾട്രാവയലറ്റ് കളർ വേരിയന്റ് അവതരിപ്പിച്ചു . 19,999 രൂപയാണ് വില . ഒക്ടോബർ 3 മുതൽ ആമസോണ് വഴിയും , ഇ – റീട്ടെയ്ലർ വഴിയും ഫോൺ സ്വന്തമാക്കാം . 4 ജിബി റാം , 64 ജിബി സ്റ്റോറേജ് വേരിയന്റ് മാത്രമാണ് അൾട്രാവയലറ്റ് എഡിഷനിൽ ലഭിക്കുക . ആദ്യം പുറത്തിറക്കിയ ഹോണർ പ്ലേയുടെ എഡിഷനിൽ ലഭിക്കുന്ന ഫീച്ചർ തന്നെയാണ് ഇതിലുമുള്ളത് .നേവി ബ്ലൂ , മിഡ്നൈറ്റ് ബ്ലാക്ക് എന്നിവയാണ് ഹോണർ പ്ലേയുടെ ആദ്യ എഡിഷനുകൾ. ഈ വേരിയന്റിൽ 6 ജിബി റാം മോഡൽ ലഭ്യമാണ് .

ഹോണർ പ്ലേയുടെ സവിശേഷതകൾ

6.3 ഇഞ്ച് ഡിസ്‌പ്ലേ, 19.5:9 ഡിസ്‌പ്ലേ, അനുപാതം, HiSilicon Kirin 970 SOC പ്രൊസസര്‍, 6ജിബി റാം, GPU ടര്‍ബോ ടെക്‌നോളജി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.നാനോ ഡ്യുവല്‍ സിം, ഇഎംഐഐ 8.2 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ, 6.3 ഇഞ്ച് ഫുള്‍ HD 1080×2340 പിക്‌സല്‍ ഡിസ്‌പ്ലേ, ഒക്ടാ കോര്‍ ഹുവായ് HiSilicon കിരിന്‍ 970 SoC, മാലി G72 ജിപിയു സഹിതം ഒപ്പം NPU (ന്യൂറല്‍ പ്രൊസസ്സര്‍ യൂണിറ്റ്) തീര്‍ത്തത്.

ക്യാമറയുടെ കാര്യത്തില്‍, F / 2.2 aperture, PDAF സൗകര്യങ്ങളുള്ള 16 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും f / 2.4 aperture ഉള്ള 2 മെഗാപിക്‌സല്‍ സെക്കന്ററി സെന്‍സറും ഫോണിലുണ്ട്. f/2.0 aperture ഉള്ള 16 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിന്റെ മുന്‍വശത്ത് ഉള്ളത്.64 ജി.ബി. ഇന്‍ബില്‍റ്റ് സ്റ്റോറേജുമായി എത്തുന്ന ഈ മോഡല്‍ മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും .കണക്ടിവിറ്റി ഓപ്ഷനുകള്‍ക്കായി 4 ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഫോണില്‍ ഉള്ളത്.

Leave A Reply

Your email address will not be published.