ആകർഷകമായ ഫീച്ചറുകളുമായി റെഡ്മി നോട്ട് 6 പ്രോ എത്തി

0 1,056

ഇന്ത്യൻ വിപണിയിൽ ഏറെ തരംഗം സൃഷ്ടിച്ച റെഡ്മി നോട്ട് 5 ന് ശേഷം നോട്ട് സീരീസിലെ ആറാം പതിപ്പ് ഷവോമി പുറത്തിറക്കി . പതിവ് പോലെ തന്നെ ആകർഷകമായ ഫീച്ചറുകളുമായിട്ടാണ് ഇത്തവണയും ഷവോമി എത്തിയിരിക്കുന്നത് . തായ്ലാന്റിലാണ് റെഡ്മി നോട്ട് 6 പ്രോ പുരത്തിറക്കിയിക്കുന്നത് . ഡ്യുവൽ സെൽഫി ക്യാമറ , നോച്ച്‌ ഡിസ്പ്ലേ , അപ്ഗ്രേഡ് ചെയ്ത റിയർ ക്യാമറ സെൻസറുകൾ , തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ .

നോട്ട് 5 പ്രോയിലുള്ള സ്നാപ്ഡ്രാഗൺ 636 പ്രോസസർ തന്നെയാണ് 6 പ്രോയിലും ഉപയോഗിച്ചിരിക്കുന്നത് . ഷവോമിയുടെ പ്രധാന വിപണികളിൽ ഒന്നായ ഇന്ത്യയിൽ ഫോൺ എപ്പോൾ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല . നോട്ട് 6 പ്രോയുടെ 4 ജിബി റാം / 64 ജിബി ഇന്റർണൽ സ്റ്റോറേജ് വേരിയന്റിന് 6990 തായ് ബാത്താണ് വില ഏകദേശം 15,687 രൂപ . ഫോണിന്റെ മറ്റ്‌ വേരിയന്റുകളുടെ വില പുറത്തുവിട്ടിട്ടില്ല . ബ്ലാക്ക്‌ , ബ്ലൂ , റോസ് ഗോൾഡ്‌ എന്നീ കളറുകളിൽ ഫോൺ ലഭ്യമാണ് .

6.26 ഇഞ്ച് ഫുൾ HD + IPS എൽസിഡി ഡിസ്പ്ലേയാണ് നോട്ട് 6 പ്രോയുടേത് . ഗോറില്ല ഗ്ലാസ് സംരക്ഷണവും നൽകിയിട്ടുണ്ട് . 12 എം.പി , 5 എം.പി ഡ്യുവൽ റിയർ ക്യാമറയും 20 എം.പി , 2 എം.പി ഡ്യുവൽ ക്യാമറയുമാണ് ഫോണിനുള്ളത് . ഫേസ് അണ്ലോക്ക് ഫീച്ചറും ഇതിലുണ്ട് . 4000 എം.എ. എച്ചാണ് ബാറ്ററി ശേഷി . സെപ്റ്റംബർ 27 മുതൽ 30 വരെ തായ്‌ലൻഡിൽ വിൽപന നടക്കുന്നത് . ഫോണിനോടൊപ്പം സൗജന്യമായി സെൽഫി സ്റ്റിക് അല്ലെങ്കിൽ എം.ഐ വൈഫൈ റിപ്പിറ്റർ കമ്പനി നൽകും .

Leave A Reply

Your email address will not be published.