സാംസങ്ങിന്റെ ഗാലക്സി വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു

0 326

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചായ ഗാലക്സി വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു . കഴിഞ്ഞ മാസം സാംസങ്ങ് നോട്ട് 9 നോടൊപ്പം കമ്പനി പുറത്തിറക്കിയ വാച്ചാണിത് . പുറത്തിറങ്ങിയ സമയത്ത് വിലയെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്ത്‌വിട്ടിരുന്നില്ല . ഗാലക്സി വാച്ചുകൾക്ക് രണ്ട് രീതിയിലാണ് ഇപ്പോൾ വില നൽകിയിട്ടുള്ളത് . 42 എം.എം വേർഷൻ 24,990 രൂപയാണ് വില , 46 എം.എം വേർഷൻ 29,990 രൂപയുമാണ് . സിൽവർ മിഡ്നൈറ്റ് ബ്ലാക്ക് , റോസ് ഗോൾഡ് എന്നീ 3 കളറുകളിൽ വാച്ച് ലഭ്യമാണ് .

46 എം.എമിൽ 1.3 ഇഞ്ച് ഡിസ്പ്ലേ യും , 42 എം.എമിൽ 1.2 ഇഞ്ച് ഡിസ്‌പ്ലയുമാണ് . രണ്ടും സൂപ്പർ AMOLED ഡിസ്പ്ലേയാണ് . കൂടാതെ കോർണിങ് ഗോറില്ല ഗ്ലാസ് സംരക്ഷണവുമുണ്ട് . വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷണമേകാൻ 5ATM + IP68 / MIL-STD-810G റേറ്റിംഗുള്ള റെസിസ്റ്റന്റ് സംവിധാനങ്ങളും നൽകിയിട്ടുണ്ട് . ടൈസണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വാച്ച് പ്രകാർത്തിക്കുന്നത് . ഹാർട്ട് റേറ്റ് മോണിറ്ററിങ് സെൻസറും , സ്‌ട്രെസ് അളക്കാനുള്ള സെൻസറുമാണ് ഈ വാച്ചിന്റെ പ്രധാന സവിശേഷത .അതോടൊപ്പം കൂടുതൽ സ്‌ട്രെസ് ഉണ്ടാകുന്ന സമയത്ത് ബ്രീത്തിംഗ് എക്സസൈസുകൾ ഗാലക്സി വാച്ച് പറഞ്ഞു തരും.

4 ജിബിയാണ് ഇന്റർണൽ സ്റ്റോറേജ് . സാംസങ്ങിന്റെ സ്വന്തം പ്രോസസറായ Exynos 9110 ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് . ബ്ലൂടൂത്ത് , വൈഫൈ കണക്റ്റിവിറ്റി സൗകര്യവും ഈ വാച്ചിന് നൽകിയിട്ടുണ്ട് .സാധാരണ ഉപയോഗത്തിൽ 46 എം.എം വേർഷൻ 80 മണിക്കൂർ വരെ ചാർജ് നിലക്കും , 42 എം.എമിൽ 45 മണിക്കൂർ വരെ ചാർജ് നിൽക്കും .

Leave A Reply

Your email address will not be published.