ഗൂഗിളിന്റെ പുതിയ പിക്സൽ ഫോണുകൾ ഒക്ടോബർ 9 ന് എത്തും

0 239

ഗൂഗിളിന്റെ ഏറ്റവും പുതിയ ഫോണുകളായ പിക്സൽ 3 , പിക്സൽ 3 XL അടുത്ത മാസം 9 ന് അവതരിപ്പിക്കും .ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം സിംഗിൾ റിയർ ക്യാമറ സെറ്റപ്പ് തന്നെയായിരിക്കും പുതിയ മോഡലുകളിൽ ഉണ്ടാവുക . എന്നാൽ മുൻവശത്ത് ഡ്യുവൽ ക്യാമറയായിരിക്കും . ന്യൂയോർക്കിൽ വെച്ച് നടക്കുന്ന ഗൂഗിൾ ഇവെന്റിൽ വെച്ചാണ് പിക്സൽ ഫോണുകൾ അവതരിപ്പിക്കുക . ഫോണിനോടൊപ്പം ഗൂഗിളിന്റെ ഹോം സ്‌പീക്കറും പുറത്തിറക്കും . നോച്ച്‌ ഡിസ്പ്ലേയാണ് .

സ്‌നാപ്ഡ്രാഗൺ 845 പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. 4 ജിബി റാമും , 2915 എം.എ. എച്ച് ബാറ്ററി ശേഷിയുമാണ് ഫോണിന് ഉണ്ടാവുക .18: 9 അനുപാതത്തിൽ 5.5 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് , 2160 X 1080 പിക്സലാണ് ഡിസ്പ്ലേ റെസല്യൂഷൻ . 12 മെഗാപിക്സലിന്റേതാണ് ബാക്ക് ക്യാമറ . 8 , 8 മെഗാപിക്സലിന്റെ ഡ്യുവൽ സെൽഫി ക്യാമറയാണ് . 64 ജിബി , 128 ജിബി എന്നീ സ്റ്റോറേജ് വേരിയന്റുകളിലായിരിക്കും ഫോൺ എത്തുക .

പിക്സൽ 3 യുടെ പുറത്ത്‌ വന്നിരിക്കുന്ന ചിത്രങ്ങൾ പ്രകാരം ഫോണിന്റെ സൈഡ് ഭാഗത്തായിരിക്കില്ല സിം കാർഡ് സ്ലോട്ട് . ആൻഡ്രോയ്ഡ് പൈയാണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം പിക്സൽ 3 യെ അപേക്ഷിച്ച് 3 XL ന് ബാറ്ററി ശേഷിയും സ്ക്രീൻ വലിപ്പവും കൂടുതലാണ് . വയർലെസ്സ് ചാർജിംഗ് ഡോക്കും ഫോണിനുണ്ടാകും .

Leave A Reply

Your email address will not be published.