സ്‌പൈഡർമാൻ PS4 ഗെയിം

0 189

സകല റെക്കോർഡുകളും തകർത്ത് സ്‌പൈഡർമാൻ PS4 ഗെയിം. ഇറങ്ങി മൂന്ന് ദിവസത്തിനുള്ളിൽ നേടിയത് അവസാനമിറങ്ങിയ സ്‌പൈഡർമാൻ ഹോംകമിങ് സിനിമയേക്കാൾ കൂടുതൽ വരുമാനം. ഒപ്പം PS4ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഗെയിം ആയിമാറിക്കൊണ്ടരിക്കുകയാണ് ഈ ഗെയിം.

യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇറങ്ങി ആദ്യ മൂന്ന് ദിവസത്തിലുള്ളിൽ തന്നെ സ്‌പൈഡർമാൻ PS4 ഗെയിം നേടിയ വരുമാനം 198 മില്ല്യൺ ഡോളറാണ്. അതായത് സ്‌പൈഡർമാൻ ഹോംകമിങ് സിനിമയുടെ ആദ്യ ആഴ്ചയിലെ കളക്ഷനായ 119 മില്യൺ ഡോളറിനെക്കാളും ഏറെയേറെ മുകളിൽ.

മൂന്ന് ദിവസം കൊണ്ട് 3.3 മില്യൺ കോപ്പികൾ ആണ് വിറ്റൊഴിഞ്ഞത്. ഒരു കോപ്പിക്ക് 59.99 ഡോളർ (ഏകദേശം 4300 രൂപ) ആണ് വിലവരുന്നത്. ഈ വർഷം ആദ്യമിറങ്ങിയ God of Warന്റെ 3.1 മില്യൺ കോപ്പികൾ എന്ന റെക്കോർഡും ഇതോടെ സ്‌പൈഡർമാൻ PS4 മറികടന്നിരിക്കുകയാണ്.

തങ്ങൾക്ക് അതിയായ പ്രതീക്ഷ ഈ ഗെയിമിൽ ഉണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ നടക്കുന്നത് തങ്ങളുടെ സകലപ്രതീക്ഷകൾക്കും ഏറെ മുകളിൽ ആണെന്നും അതിനാൽ തന്നെ കമ്പനിയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരും എല്ലാവരും തന്നെ ഏറെ സന്തോഷത്തിലാണെന്നും സോണി ഗ്ലോബൽ സെയിൽസ് വിപി സ്റ്റീഫൻ ടർവി പറഞ്ഞു.

ഇതിന് മുമ്പും പല പ്ലാറ്റുഫോമുകളിലും വ്യത്യസ്‌തങ്ങളായ സ്‌പൈഡർമാൻ ഗെയിമുകൾ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്‌തമായ ഓപ്പൺ വേൾഡ് ഗെയിം ആണ് സ്‌പൈഡർമാൻ PS4 ഗെയിം എന്നത് സമ്മതിക്കാതെ വയ്യ. അതിലുപരി മികച്ച ഗ്രാഫിക്‌സും സ്റ്റോറി ലൈനും എല്ലാം കൂടിച്ചേർന്ന് മികവുറ്റ ഗെയിമിംഗ് അനുഭവം തന്നെയാണ് ഈ ഗെയിം.

Leave A Reply

Your email address will not be published.