യോജിച്ച പങ്കാളിയെ കണ്ടെത്താൻ ഇനി ഫേസ്ബുക്ക് സഹായിക്കും

0 531

യോജിച്ച പങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ ഭീമൻമാരായ ഫേസ്ബുക്ക് . ഡേറ്റിംഗ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ കൊളംബിയയിൽ അവതരിപ്പിച്ചു.
ഈ വർഷം മെയിൽ നടന്ന F8 കോണ്ഫറൻസിലാണ് ഡേറ്റിംഗ് ആപ്പിനെ കുറിച്ച് ഫേസ്ബുക് ആദ്യമായി വിവരങ്ങൾ പുറത്തുവിട്ടത് . ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയാണ് ഫേസ്ബുക്ക് . അതിനാൽ എളുപ്പത്തിൽ പങ്കാളിയെ കണ്ടെത്താൻ ഇതിലൂടെ സാധിക്കും .

ഹിങ് , ടിൻഡർ , ബംബിൾ പോലുള്ള ഡേറ്റിംഗ് ആപ്പുകൾക്ക് വൻ വെല്ലുവിളി തന്നെയാകും ഫേസ്ബുക്കിന്റെ ഈ പുതിയ സേവനം . 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കാൻ സാധിക്കുക. മറ്റ് രാജ്യങ്ങളിലേക്ക് ഡേറ്റിംഗ് ആപ്പിന്റെ സേവനം ഉടൻ ഫേസ്ബുക് വ്യാപിപിക്കും . നിലവിൽ പ്രീമിയം സർവീസ് , പരസ്യങ്ങൾ എന്നിവയൊന്നും ഉൾപ്പെടുത്തിയിട്ടില്ല . അതോടൊപ്പം ഡെസ്ക്‌ടോപ്പിൽ ഈ സേവനം ലഭിക്കില്ല .

Leave A Reply

Your email address will not be published.