മൂന്ന് ക്യാമറയുമായി സാംസങ്ങിന്റെ ഗാലക്സി A7 എത്തി

0 370

മൂന്ന് റിയർ ക്യാമറകളുള്ള സാംസങ്ങിന്റെ ഗാലക്സി A7 സൗത്ത് കൊറിയയിൽ അവതരിപ്പിച്ചു. സാംസങ്ങ് ഗാലക്സി A7 ന്റെ 2018 വേർഷനാണിത് . 6 ഇഞ്ചിന്റെ ഫുൾ HD + സൂപ്പർ AMOLED ഇൻഫിനിറ്റി ഡിസ്പ്ലേയാണ് മറ്റൊരു പ്രധാന പ്രേത്യകത .ഡോൾബി അറ്റ്മോസ് ഓഡിയോ ടെക്നോളജിയും A7 ൽ നൽകിയിട്ടുണ്ട് . കഴിഞ്ഞയാഴ്ച സാംസങ്ങ് ഗാലക്സി J4 പ്ലസ് , J6 പ്ലസ് എന്നീ മോഡലുകൾ അവതരിപ്പിച്ചിരുന്നു . ഇതിന് പിന്നാലെയാണ് A7 2018 ഉം അവതരിപ്പിച്ചത് . J4 പ്ലസ് , J6 പ്ലസ് മോഡലുകൾ ഈ മാസാവസാനം ഇന്ത്യൻ വിപണിയിലെത്തും .

A7 2018 ന്റെ ഫീച്ചറുകൾ

ആൻഡ്രോയ്ഡ് 8.0 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത് . ഇതിൽ ഡ്യുവൽ സിം സൗകര്യവും നല്കിയിട്ടുണ്ട് . 1080×2280 പിക്സലിന്റേതാണ് ഡിസ്പ്ലേ . 4 ജിബി റാം / 64 ജിബി ഇന്റർണൽ സ്റ്റോറേജ് , 6 ജിബി റാം / 128 ജിബി ഇന്റർണൽ സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളാണ് അവതരിപ്പിച്ചിട്ടുള്ളത് . മെമ്മറി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 512 ജിബി വർദ്ധിപ്പിപ്പിക്കാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട് .

24 മെഗാപിക്സൽ , 8 മെഗാപിക്സൽ , 2 മെഗാപിക്സൽ എന്നിങ്ങനെ മൂന്ന് ക്യാമറകളാണ് പിൻവശത്തായുള്ളത് . 24 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ . 3300 എം.എ. എച്ചാണ് ബാറ്ററി ശേഷി . നീല , കറുപ്പ് , പിങ്ക് , ഗോൾഡ്‌ എന്നീ കളറുകളിൽ ഫോൺ ലഭ്യമാണ് . 168 ഗ്രാമാണ് ഫോണിന്റെ ഭാരം . വിലയെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല .

Leave A Reply

Your email address will not be published.