Technews, Reviews , much more

യൂട്യൂബിന്റെ പുതിയ വീഡിയോ എഡിറ്റർ ഫീച്ചേഴ്സ്

0 152

യൂട്യൂബ് വീഡിയോ യിൽ വന്ന തെറ്റുകൾ മനസ്സിലായാൽ ഇനി അത് ഡിലീറ്റ് ചെയ്യുകയോ പ്രൈവറ്റ് ആക്കുകയോ ചെയ്യേണ്ട ആവിശ്യമില്ല. യൂട്യൂബിന്റെ ക്രിയേറ്റർ സ്റ്റുഡിയോയിൽ തന്നെ എഡിറ്റ് ചെയ്യാവുന്നതാണ്.

ആദ്യംതന്നെ യൂട്യൂബിന്റെ ക്രിയേറ്റർ സ്റ്റുഡിയോ ഓപ്പൺ ചെയ്യുക. തിരുത്തൽ ആവിശ്യമുള്ള വീഡിയോ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോൾ വിവിധ ഓപ്ഷനുകൾ കാണാൻ സാധിക്കും, അതിൽ നിന്നും എഡിറ്റർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.ശേഷം വീഡിയോ ട്രാക്ക് , ഓഡിയോ ട്രാക്ക്,എൻഡ് സ്ക്രീൻ തുടങ്ങിയ ഓപ്ഷൻ കാണാൻ സാധിക്കും. സബ്സ്ക്രൈബേർസ് കൂടാൻ സഹായിക്കുന്ന ഒന്നാണ് എൻഡ് സ്ക്രീൻ.

നിങ്ങൾക്കു ട്രിം ചെയ്യേണ്ട വീഡിയോയുടെ ഭാഗം ഏതാണെന്നു ആദ്യം തന്നെ മനസിലാക്കണം.ശേഷം ട്രിം എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.അപ്പോൾ സ്പ്ലിറ്റ് ,ക്യാൻസൽ, പ്രിവ്യു എന്നീ ഓപ്ഷൻസ് കാണാം.അതിനു ശേഷം നമുക്ക് ഏത് പോർഷൻ മുതൽ ആണോ വേണ്ടാത്തത് അവിടെ വെച്ചു സ്പ്ലിറ്റ് ചെയ്യുക. സ്പ്ലിറ്റ് ചെയ്തതിനുശേഷം ഏത് പോർഷൻ വരെയാണോ നമുക്കു കട്ട് ചെയ്യേണ്ടത്, അവിടെ വരെ എക്സ്പാൻഡ് ചെയ്യുക.അതിനുശേഷം ഒന്ന് പ്രിവ്യു ഓൺ ചെയ്ത നോക്കുക.കട്ട് ചെയ്തത് കറക്റ്റ് ആണെന്ന് ഉറപ്പിച്ചതിനുശേഷം സേവ് ചെയ്യുക.

ഇങ്ങനെ നിങ്ങള്ക്ക് കട്ട് ചെയ്യേണ്ട ഭാഗം കളയാൻ സാധിക്കും.യൂട്യൂബ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും യൂട്യൂബ് വിഡിയോയിൽ തെറ്റ് വരുന്നവർക്കും ഈ ടിപ്സ് പരീക്ഷിക്കാവുന്നതാണ്.

Leave A Reply

Your email address will not be published.