മോട്ടോറോള വൺ പവർ സെപ്റ്റംബർ 24 ന് ഇന്ത്യൻ വിപണിയിലെത്തും ;  സവിശേഷതകൾ അറിയാം

0 270

ബെർലിനിൽ വെച്ച് നടന്ന ഐ. എഫ്.എയിൽ മോട്ടോറോള അവതരിപ്പിച്ച മോട്ടോറോള വൺ പവർ ഈ മാസം 24 ന് ഇന്ത്യൻ വിപണിയിലെത്തും . ഗൂഗിളിന്റെ ആൻഡ്രോയ്ഡ് വൺ അടിസ്ഥാനമാക്കിയുള്ള ഫോണാണിത് . മോട്ടോറോളയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് തിയ്യതി പ്രഖ്യാപിച്ചത് . ഫോണിന്റെ വിലയെ സംബന്ധിച്ച് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല . 15000 രൂപയ്ക്ക് താഴെയാണ് വില പ്രതീക്ഷിക്കുന്നത്. ഇതോടെ 15000 രൂപയ്ക്ക് അടുത്ത വിലയുള്ള ഷവോമിയുടെ റെഡ്മി നോട്ട് 5 ന് പുതിയ വെല്ലുവിളിയാകും മോട്ടോറോളയുടെ വൺ പവർ .

ഫോണിന്റെ പ്രധാന സവിശേഷതകൾ

6.2 ഇഞ്ചിന്റെ എൽ.സി.ഡി മാക്‌സ് വിഷൻ ഫുൾ എച്ച്. ഡി ഡിസ്‌പ്ലേയാണ് . ക്വാൽകോം സ്‌നാപ്ഡ്രാഗൺ 636 ഒക്ട കോർ പ്രോസസറാണ് ഫോണിന് നൽകിയിട്ടുള്ളത് . 64 ജിബി ഇന്റർണൽ സ്റ്റോറേജിന്റെ ഒരു വേരിയന്റ് മാത്രമാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത് . 4 ജിബിയാണ് റാം . 16 ,5 മെഗാപിക്സലിന്റെ ഡ്യുവൽ ക്യാമറ സെറ്റപ്പാണ് പിൻവശത്തായി നൽകിയിട്ടുള്ളത് . മുൻവശത്ത് 12 മെഗാപിക്സലിന്റേതാണ് ക്യാമറ . എസ്.ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും .

5000 എം.എ. എച്ചിന്റെ മികച്ച ബാറ്ററി ശേഷിയും ഫോണിനുണ്ട് . 15 മിനുറ്റ് ചാർജ് ചെയ്താൽ 6 മണിക്കൂർ വരെ ഫോൺ ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത് . ഇതിനായി മോട്ടോറോളയുടെ ടർബോ ചാർജിങ് സംവിധാനവും ഇതിൽ നൽകിയിട്ടുണ്ട് . ഫോൺ ഇറങ്ങുക ആൻഡ്രോയ്ഡ് ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് , എന്നാൽ ഉടൻ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വെർഷനായ ആൻഡ്രോയ്ഡ് പൈ അപ്‌ഡേറ്റ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത് .

Leave A Reply

Your email address will not be published.