ഹോണർ 9N റിവ്യൂ

0 345

ഇന്ത്യൻ വിപണിയിലെ തന്നെ ഏറ്റവും പ്രചാരമുള്ള സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഹുവായി. ഇവരുടെ ഒരു സബ് ബ്രാൻഡ് ആണ് ഹോണർ. ഹോണറിന്റെ ഏറ്റവും പുതിയ ഫോൺ ആണ് ഹോണർ 9N . ഡിസൈനിൽ ആണെങ്കിലും ഡിസ്‌പ്ലേയിലാണെങ്കിലും ബജറ്റ് വെച്ചു നോക്കുകയാണെങ്കിൽ വളരെ നിലവാരം ഉള്ള ഫോൺ ആണ് ഇത്.

ഡിസൈൻ :
മെറ്റൽ ഗ്ലാസ്സാണ് ഇതിന്റെ ബോഡി. 2.5D കർവ്ഡ് ഗ്ലാസ്സിലാണ് ഇതിന്റെ റിയർ പോർഷൻ നിർമിക്കപ്പെട്ടിട്ടുള്ളത്. കർവ്ഡ് പോർഷൻ ആയതിനാൽ ഉപയോഗിക്കുമ്പോൾ ഗ്രിപ്പ് ഉണ്ടാകും. ഫുൾ HD പ്ലസ് ആണ് ഇതിന്റെ ഡിസ്‌പ്ലേ.ഐഫോൺ X പോലെ വളരെ തിൻ ആയ ബസലും അതുപോലെ നോച്ച് ഡിസ്‌പ്ലേയുമാണ് ഇതിനു നൽകിയിട്ടുള്ളത്.

നോച്ച് ഡിസ്‌പ്ലേയിൽ തന്നെ സ്‌പീക്കറും ഒരു ക്യാമറയുമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പുറകിൽ രണ്ടു ക്യാമറകളും ഒരു LED ഫ്ലാഷും ഉണ്ട്.കൂടാതെ ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്.സൈഡിലായി വോളിയം ബട്ടൺ,പവർ ബട്ടൺ എന്നിവയും കാണാം. മറ്റു സൈഡിലായി സിം ഇജെക്ടറും ഉണ്ട്.മോണോ സ്‌പീക്കറും 2.5MM ഓഡിയോ ജാക്കും പവർ പോയിന്റും അടിഭാഗത്തു കാണാം.ഇത്രേം കാര്യങ്ങളാണ് ഡിസൈനിൽ നമുക്കു കാണാൻ സാധിക്കുന്നത്.

ഡിസ്‌പ്ലേ:
ഹോണര്‍ 9Nന് നോച്ചോടു കൂടിയ 5.4 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. കൂടാതെ 2280X1080 പിക്‌സല്‍ റെസലൂഷനും 19:9 അനുപാദത്തില്‍ ഒരു എഡ്ജ്-ടൂ-എഡ്ജ് ഫോംഫാക്ടര്‍ സൃഷ്ടിക്കുന്നു. നോച്ച് ഡിസ്‌പ്ലേ ഇനേബിൾ ചെയ്യാനും ഡിസേബിൾ ചെയ്യാനും സാധിക്കും. ഇതിന്റെ സ്‌ക്രീനിന്റെ ബരൈറ്നെസ്സ് വെച്ച് നോക്കുമ്പോൾ മറ്റു ബജറ്റ് ഫോണുകളെ അപേക്ഷിച്ചു വളരെ നല്ലൊരു ഡിസ്‌പ്ലേ യാണ് കാണാൻ സാധിക്കുന്നത്. കൂടാതെ സൺലൈറ്റ് റിഫ്ലക്ഷൻ ഉണ്ടാകില്ല,വ്യത്യസ്ത കളർ മോഡുകൾ ലഭ്യമാണ്.ഫുൾ എച് ഡി പ്ലസ് ആണ് എന്നുണ്ടെങ്കിലും ബാറ്റെറിയുടെ കപ്പാസിറ്റിക്കനുസരിച് നമുക്കു റെസലൂഷൻ അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.

പ്രോസസ്സർ :
ഹോണർ 9N കമ്പനിയുടെ സ്വന്തം പ്രോസസ്സറായ കിറിന് 659 ആണ് പ്രോസസ്സർ.രണ്ടു സിം സ്ലോട്ടുകളാണുള്ളത്, അതും ഹൈബ്രിഡ് സ്ലോട്ടുകളാണ്. 1 ക്ലിക്ക് സ്പ്ലിറ്റ് എന്ന ഓപ്ഷനും ഡ്രൈവ് ചെയ്യുമ്പോ ഉപയോഗിക്കാനായി ബൈക്ക് മോഡും ലഭ്യമാണ്. ഓവർ ഓൾ നല്ലൊരു പെർഫോമൻസ് ആണ് ഫോൺ കാഴ്ചവെക്കുന്നത്.

ക്യാമറ:
3എംപി+5എംപി ഡ്യുവല്‍ റിയർ ക്യാമറയും 16എംപി ഫ്രന്റ് ക്യാമെറയുമാണ് , LED ഫ്ലാഷും ഉണ്ട്. ക്യാമറയിൽ കൂടുതൽ സെറ്റിംഗ്സ് ഒന്നുമില്ല എന്നുള്ളതാണ് മറ്റു മൊബൈൽഫോണുകളിൽ നിന്ന് വ്യത്യസ്തമായി ഈ ഫോണിന്റെ പോരായ്‌മ.

ബാറ്ററി:
3000 mAH ആണ് ഇതിന്റെ ബാറ്ററി കാപ്പാസിറ്റി.സിംഗിൾ ചാർജിൽ 12 മണിക്കൂർ വരെ ഉപയോഗിക്കാൻ പറ്റുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പക്ഷെ ഫാസ്റ്റ് ചാർജിങ് അല്ല എന്നുള്ളത് മറ്റൊരു പോരായ്മ്മയായി പറയാൻ സാധിക്കുന്നതാണ്.3 ജിബി /32 ജിബി , 4 ജിബി /64 ജിബി എന്നീ രണ്ടു വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്.

BUY NOW

ആൻഡ്രോയിഡ് ഓറിയോ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.പ്രധാനമായും ഈ ഫോണിന്റെ എതിരാളി റെഡ്മി നോട്ട് 5 പ്രൊ ആണ്. റെഡ്‌മിയുടെ യൂസർ ഇന്റർഫേസ് ഇഷ്ടമല്ലാത്തവർക്കു ബഡ്‌ജറ്റിൽ ഒതുങ്ങുന്ന ഒരു ആൻഡ്രോയിഡ് മൊബൈൽ വാങ്ങിക്കണമെന്നുണ്ടെങ്കിൽ ഹോണർ 9N നല്ല ഒരു ചോയ്‌സാണ്.ക്യാമറയിൽ അഡിഷണൽ ഫീച്ചേഴ്സ് ഇല്ല എന്നതൊഴിച്ചാൽ ഇതൊരു നല്ല ഫോണാണ്.

ലാവെൻഡർ പർപ്പിൾ, റോബിൻ എഗ്ഗ് ബ്ലൂ.സഫയർ ബ്ലൂ ,മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നാലു കളറുകളിൽ ആണ് ഇത് ലഭ്യമാവുന്നത്.മെറ്റൽ-ഗ്ലാസ് ഡിസ്‌പ്ലേ , ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ,കൂടാതെ സെക്യൂരിറ്റി ഫീച്ചേഴ്സിൽ പാറ്റേൺ ലോക്ക്, ഫെയ്‌സ് റെക്കഗ്നിഷൻ എന്നിവ ഈ ബജറ്റ് ഫോണിൽ ഹോണർ നൽകിയിരിക്കുന്നു എന്നത് ഒരു സവിശേഷതയാണ്.

Leave A Reply

Your email address will not be published.