വാട്‌സ്ആപ്പിലും ഡാർക്ക് മോഡ് ഓപ്ഷൻ വരുന്നു

0 462

യൂട്യുബിന് പിന്നാലെ ഫേസ്ബുക്കിന്റെ ഉടമസ്‌ഥതയിലുള്ള മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പിലും ഡാർക്ക് മോഡ് ഓപ്ഷൻ വരുന്നു .ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്താൽ വാട്‌സ്ആപ്പ്‌ ഇന്റർഫേസ് മൊത്തം കറുത്ത നിറത്തിലായി മാറും . അതിനാൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന സമയത്ത് കണ്ണിന് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയില്ല . പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ ഈ ഓപ്ഷൻ ഏറെ ഉകാരപ്രദമാകും . നിലവിൽ വാൾപേപ്പർ മാത്രം മാറ്റാനുള്ള ഓപ്ഷൻ മാത്രമാണ് വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് നൽകിയിരുന്നത് .

WABetaInfo എന്ന വെബ്സൈറ്റാണ് വാട്‌സ്ആപ്പിന്റെ ഈ പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത് . OLED ഡിസ്പ്ലേ ഫോണുകൾക്ക് പുതിയ ഫീച്ചർ ഏറെ ഉപകാരപ്രദമാകും , കാരണം കറുപ്പ് അല്ലാതെ മറ്റ്‌ നിറങ്ങൾ ഡിസ്പ്ലേ ചെയ്യിപ്പിക്കാൻ OLED ഫോണുകൾക്ക് കൂടുതൽ ചാർജ് ആവശ്യമാണ് , എന്നാൽ കറുപ്പിന് കുറഞ്ഞ രീതിയിലുള്ള ചാർജ് മാത്രം മതി .

ട്വിറ്റർ , ഫേസ്ബുക് , യൂട്യൂബ് തുടങ്ങിയവരെല്ലാം നേരെത്തെ തന്നെ ഡാർക്ക് മോഡ് ഓപ്ഷൻ അവതരിപ്പിച്ചിരുന്നു . ഡാർക്ക് മോഡിൽ അക്ഷരങ്ങളുടെ വലുപ്പം ക്രമികരിക്കാനും സാധിക്കും . അതേ സമയം ഈ ഫീച്ചർ എന്ന് മുതൽ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുമെന്നതിനെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല .

Leave A Reply

Your email address will not be published.