ഗെയിം പ്രേമികൾക്കായി അസൂസ് അവതരിപ്പിച്ച  ROG ഫോൺ ചൈനയിൽ പുറത്തിറക്കി

0 82

ഗെയിം പ്രേമികളെ ലക്ഷ്യം വെച്ച് അസൂസ് ഈ വർഷം അവതരിപ്പിച്ച ROG ഫോൺ ചൈനയിൽ പുറത്തിറക്കി . സെപ്റ്റംബർ 12 ന് ചൈനയിൽ നടന്ന ഇവെന്റിലാണ് പുറത്തിറക്കിയത് . രണ്ട് വേരിയന്റുകളായാണ് ROG ഫോൺ വിപണിയിൽ ഏത്തിയിട്ടുള്ളത് .8 ജിബി റാം 128 ജിബി ഇന്റർണൽ സ്റ്റോറേജ് , രണ്ടാമത്തെ വേരിയന്റിൽ റാമിൽ മാറ്റമില്ലാതെ 512 ജിബി ഇന്റർണൽ സ്റ്റോറേജ് നൽകിയിട്ടുണ്ട് . 128 ജിബി വേരിയന്റിന് 5999 യുവാനാണ് വില ( ഇന്ത്യൻ രൂപ ഏകദേശം 63,000 ) , 512 ജിബി വേരിയന്റിന് 7999 യുവാൻ ( 84,000 രൂപ ) കൂടാതെ ഇ-സ്പോർട്സ് ആർമർ ലിമിറ്റഡ് എഡിഷനും ഇറക്കിയിട്ടുണ്ട് , ഇതിന് 12,999 യുവാനാണ് ( 1,36,600 ) . ചൈനയിൽ പ്രീ ഓർഡറും ആരംഭിച്ചിട്ടുണ്ട് .സെപ്റ്റംബർ 26 മുതൽ ഷിപ്പിംഗ് ആരംഭിക്കും .

ഫോണിന്റെ മറ്റ്‌ സവിശേഷതകൾ

6 ഇഞ്ചിന്റെ 2160 x 1080 പിക്സൽ AMOLED ഡിസ്പ്ലേയാണ് ഇതിനുള്ളത് . മികച്ച ഗെയിമിംഗ് എക്സിപീരിൻസിനായി സ്‌നാപ് ഡ്രാഗൺ 845 പ്രോസസറും , 8 ജിബി റാമും നൽകിയിട്ടുണ്ട് . പിൻവശത്തായി 12 , 8 മെഗാപിക്സലിന്റെ ഡ്യുവൽ ക്യാമറയാണ് . 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ .4000 എം.എ. എച്ചാണ് ബാറ്ററി ശേഷി . ആൻഡ്രോയ്ഡ് 8.1 ഒറിയോയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം .

Leave A Reply

Your email address will not be published.