വിവോ V11 പ്രൊ റിവ്യൂ

0 470

വിവോ X21 നു ശേഷം വിവോ അവതരിപ്പിച്ച മോഡലാണ് വിവോ V11 പ്രൊ.ഈ ഫോണിന് പ്ലാസ്റ്റിക് ബോഡി ആണ് നൽകിയിരിക്കുന്നത്. എന്നാൽ വിവി x21 ന്റേത് ഗ്ലാസും അലുമിനിയവും ചേർന്ന ബോഡിയായിരുന്നു.ഇതിന്റെ ബോഡി ഡൈമെൻഷൻ 157.9 x 75 x 7.9 mm ആണ്. അതിനാൽ അധിക ഭാരം കാണാൻ സാധ്യതയില്ല. 156gm ആണ് ഇതിന്റെ ഭാരം.റെസൊല്യൂഷൻ 1080×2340 പിക്‌സൽ ആണ്. LED ഡിസ്‌പ്ലൈ ആണിതിനുള്ളത്. പ്ലാസ്റ്റിക് ഫ്രെയിം ഒരു പോരായ്‌മ ആയി ഉപഭോക്താക്കൾക്ക് തോന്നാവുന്നതാണ്.

വിവോ V11 പ്രൊയുടെ വീഡിയോ റിവ്യൂ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

വിവോ V11 പ്രൊയുടെ റെയർ ക്യാമറ വിവോ X 21 ന്റെ പോലെ 12MP,5MP ആണ്.12MP ക്യാമറ ആണെങ്കിൽപ്പോലും ഡ്യൂവൽ പിക്‌സൽ ഓട്ടോഫോക്കസ് ടെക്നോളജിയും ഡെപ്ത് സെൻസറും ഇതിന്റെ പ്രധാന സവിശേഷതകളാണ്. ക്യാമറയിൽ ഗൂഗിൾ ലെൻസും ഉൾപെടുത്തിയിട്ടുണ്ട്‌.ഗൂഗിൾ ലെൻസിന്റെ സവിശേഷതയെന്തെന്നാൽ നമ്മൾ ഒരു ഇമേജിന്റെ ഫോട്ടോ എടുക്കുകയാണെങ്കിൽ അതിന്റെ സ്വഭാവങ്ങൾ എല്ലാംതന്നെ നമുക്കു മനസ്സിലാക്കാൻ സാധിക്കും.ചെറിയൊരു LED ഫ്ലാഷും ഇതിനുണ്ട്. ഈ സവിശേഷതകൾ വിവോ V11 പ്രൊയുടെ ക്യാമറ വളരെ മികച്ചതാക്കുന്നു.ഫ്രണ്ട് ക്യാമറയെപറ്റി പറയുകയാണെങ്കിൽ,25 മെഗാ പിക്‌സൽ ക്യാമറയാണ് ഉള്ളത്.ഫ്ലാഷ് ഇല്ല എന്നുള്ളത് മാത്രമാണ് ഇതിനുള്ള ഒരു പോരായ്‌മ ആയി തോന്നുക. എന്നാൽ വളരെ ക്വാളിറ്റിയുള്ള ഇമേജ് നമുക്കു ലഭിക്കുകയും ചെയ്യും. സെൽഫി മോഡിലേക്ക് വരുമ്പോഴും നല്ല ക്വാളിറ്റി ഉള്ള ഇമേജ് ലഭിക്കുന്നു.

BUY NOW

ഈ മൊബൈലിനു ആൻഡ്രോയിഡ് ഓറിയോ 8.1 ഓപ്പറേറ്റിംഗ് സിസ്റ്റവും ക്വാൽകോം സ്നാപ്ഡ്രാഗൺ 660 പ്രൊസസ്സറുമാണുള്ളത്. ഇപ്പോൾ മറ്റു മൊബൈലുകളിൽ നിന്ന് നീക്കം ചെയ്തുകൊണ്ടിരിക്കുന്ന 3.5mm ഓഡിയോ ജാക്ക് ഇതിന്റെ ഒരു പോരായ്മയാണ്.ബാറ്റെറിയിലും വലിയ വ്യത്യാസമൊന്നുമില്ലാതെയാണ് ഈ ഫോൺ ഇറക്കിയിരിക്കുന്നത്.3200 mAH ആയിരുന്നു വിവോ X21 നു,എന്നാൽ വിവോ V11 പ്രൊയ്ക്ക് 3400 mAH ബാറ്റെറിയാണ് നൽകിയിരിക്കുന്നത്.

സവിശേഷതകൾ

USB-C അല്ല എന്നുള്ളതാണ് ഈ മൊബൈലിന്റെ മറ്റൊരു പോരായ്‌മ.USB 2.0 ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെക്യൂരിറ്റി ഫീച്ചേഴ്സ് പരിശോധിക്കുകയാണെങ്കിൽ വിവോ X21 നു സമാനമായി ഡിസ്‌പ്ലൈ ഫിംഗർപ്രിന്റും നൽകിയിട്ടുണ്ട് ഇതിൽ. ഫേസ് അൺലോക്ക് ,പാറ്റേൺ ലോക്ക് തുടങ്ങി മറ്റു ഫീച്ചേഴ്സും സമാനമായി നൽകിയിട്ടുണ്ട്.6 ജിബി/64 ജിബി,6 ജിബി/128 ജിബി എന്നിങ്ങനെ രണ്ടു വേരിയന്റ് ആണ് വിവോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

ഈ മൊബൈലിന്റെ മറ്റൊരു പോരായ്മയായി തോന്നിയത് ഡെഡിക്കേറ്റഡ് മെമ്മറി സ്ലോട്ട് ഇല്ല എന്നുള്ളതാണ്. 256Gb വരെ മെമ്മറി കൂട്ടാൻ സാധിക്കും ഇതിൽ .

BUY NOW – CLICK HERE

മൂന്നു നിറങ്ങളിൽ ഇത്‌ ലഭ്യമാകും. സ്‌റ്ററിനൈറ്റ് (Starry Night), നെബുല(Nebula ), ടാസ്ലിംഗ് ഗോൾഡ് (Dazzling Gold ) എന്നീ നിറങ്ങളിൽ. മൊത്തത്തിൽ നോക്കുകയാണെങ്കിൽ വിവോ V11 പ്രൊ ഒരു മികച്ച ഫോൺ തന്നെയാണ് .ഏറ്റവും വലിയ സവിശേഷത മറ്റു ഫോണുകളെ അപേക്ഷിച്ചു ക്യാമറ വളരെ മികച്ചതാണ് ഈ മൊബൈലിൽ.

Leave A Reply

Your email address will not be published.