കാത്തിരിപ്പിന് വിരാമമം ; ഐഫോണിന്റെ 3 മോഡലുകൾ ആപ്പിൾ അവതരിപ്പിച്ചു

0 866

ഐഫോണ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ഇന്നലെ ആപ്പിൾ ഐഫോണിന്റെ 3 മോഡലുകൾ സ്റ്റീവ് ജോബ്സ് തീയേറ്ററിൽ വെച്ച് അവതരിപ്പിച്ചു . iPhone XS, iPhone XS Max , iPhone XR എന്നീ മോഡലുകളാണ് ഇറക്കിയത് . സെപ്റ്റംബർ 12 ന് നടക്കുന്ന ആപ്പിൾ ഇവെന്റിൽ ഐഫോണ് 9 ഇറങ്ങുമെന്ന് നേരെത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു , എന്നാൽ ഐഫോണ് X സീരീസിൽ തന്നെ 3 ഫോണുകൾ ഇറക്കുകയായിരുന്നു . ആപ്പിൾ ആദ്യമായി ഡ്യുവൽ സിം സൗകര്യത്തോട് കൂടിയ ഫോൺ ഇറക്കിയെന്നതും മറ്റൊരു പ്രേത്യകതയാണ് .

iPhone XS ന്റെ 5.8 ഇഞ്ചും , iPhone XS Max 6.5 ഇഞ്ചും , iPhone XR 6.1 ഇഞ്ചുമാണ് ഡിസ്പ്ലേ വലിപ്പം . 64 ജിബി , 128 ജിബി , 512 എന്നീ സ്റ്റോറേജുകളിൽ മൂന്ന് ഫോണും ലഭ്യമാണ് . iPhone XS നും XS max നും 4 ജിബി റാമാണ് നൽകിയിരിക്കുന്നത് , iPhone XR ന് 3 ജിബി റാമും . ആപ്പിളിന്റെ ഏറ്റവും പുതിയ a12 ബയോണിക് ചിപ്പാണ് ഈ ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത് . പഴയ പ്രോസസറിനെ അപേക്ഷിച്ച് 15 ശതമാനം വേഗത കൂടുതലാണ് . കൂടാതെ പഴയ ഐഫോണുകളെക്കാളും 30 ശതമാനം വേഗതയിൽ ആപ്പുകൾ തുറക്കാൻ ഈ പ്രോസസർ സഹായകമാകും .

iphone XS , XS Max ന്റെയും സവിശേഷതകൾ

ഇരു ഫോണിലും OLED HDR ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് . 12 മെഗാപിക്സലിന്റെ ഡ്യുവൽ ക്യാമറ സെറ്റപ്പാണ് രണ്ട് ഫോണുകൾക്കുമുള്ളത് . 7 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ . റിയർ ക്യാമറയ്ക്ക് ഒപ്പം ടെലിഫോട്ടോ ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട് .വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നുമുള്ള സംരക്ഷണത്തിനായി IP68 റെസിസ്റ്റന്റ് സംവിധാനം ഇതിലുണ്ട് . ഐഫോൺ X നെ അപേക്ഷിച്ച് 1.5 മണിക്കൂർ ദൈർഘ്യമുള്ളതാണ് ഐഫോൺ XS മാക്സിന്റെ ബാറ്ററി ലൈഫ് . ഇരു ഫോണിലും ഡ്യുവൽ സിം സൗകര്യം ലഭ്യമാണ് . ഗോൾഡ്‌ , സിൽവർ , സ്പേസ് ഗ്രേ തുടങ്ങിയ കളറുകളിലാണ് ഫോൺ ഇറങ്ങുക .

iPhone XR ന്റെ സവിശേഷതകൾ

1,792×828 പിക്സൽ റെസല്യൂഷനിൽ 6.1 ഇഞ്ചിന്റെ LCD ഡിസ്പ്ലേയാണ് ഇതിനുള്ളത് . 12 മെഗാപിക്സലിന്റെ സിംഗിൾ ക്യാമറയാണ് . ഐഫോണ് 8 പ്ലസിനെ അപേക്ഷിച്ച് 1.5 മണിക്കൂർ അധിക ബാറ്ററി ലൈഫ് ലഭിക്കും . ബ്ലൂ , വൈറ്റ് , ബ്ലാക്ക്‌ , റെഡ് എന്നീ കളറുകളിൽ ഫോൺ ലഭിക്കും . ഐഒഎസ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം . തുടക്ക വില 749 ഡോളറാണ് .

Leave A Reply

Your email address will not be published.