ജിയോ ഫോണിലും വാട്‌സ്ആപ്പ് എത്തി.

0 541

റിലയൻസിന്റെ ജിയോഫോണില്‍ വാട്‌സ്ആപ്പ് സേവനം ലഭ്യമായി തുടങ്ങി.ഈ ഓഗസ്റ്റ് 15ന് ജിയോഫോണിൽ വാട്‌സ്ആപ്പ് എത്തിക്കാൻ ആയിരുന്നു പദ്ധതി. എന്നാൽ പിന്നീട് സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു.സെപ്റ്റംബർ 20 മുതൽ ജിയോഫോണുകളിൽ എല്ലാം തന്നെ വാട്‌സ്ആപ്പ് ലഭ്യമാകുമെന്ന് വാട്‌സ്ആപ്പും അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് തങ്ങളുടെ ഫോണിൽ വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യാനായി ജിയോ സ്റ്റോറിൽ സന്ദർശിച്ചാൽ മതി. അവിടെ നിന്നും എളുപ്പം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം.

ആൻഡ്രോയിഡ്, ഐഒഎസ് വാട്സാപ്പ് ആപ്പുകളിലേത് പോലെ അതേ രീതിയിലുള്ള സവിശേഷതകൾ ഒരിക്കലും KaiOS അടിസ്ഥാനമാക്കിയുള്ള ജിയോ ഫോണിലെ വാട്‌സ്ആപ്പിൽ പ്രതീക്ഷിക്കരുത്. എങ്കിലും പ്രാഥമികമായി വാട്‌സ്ആപ്പിൽ  ആവശ്യമുള്ള എല്ലാ സൗകര്യവും ഇവിടെയും ലഭിക്കും.

 

ജിയോ സ്റ്റോർ സന്ദർശിച്ച് അതിൽ നിന്നാണ് വാട്‌സ്ആപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടത്. ഡൗൺലോഡ് ആയ ശേഷം ഇൻസ്റ്റാൾ കൊടുക്കുക. ഏറ്റവും പുതിയ ജിയോ KaiOS നിങ്ങളുടെ ഫോണിൽ ഉണ്ടായിരിക്കണം എന്നത് മറക്കരുത്. ശേഷം നമ്മൾ സ്ഥിരം ചെയ്യുന്നത് പോലെ മൊബൈൽ നമ്പർ കൊടുത്ത് വെരിഫൈ ചെയ്യുകയും വേണം.

 

 

 

Leave A Reply

Your email address will not be published.