ലോകത്തു ആദ്യമായി അഞ്ച് പിന്‍ ക്യാമറയുമായി നോക്കിയ 9

0 883

ഒന്നിലേറെ പിന്‍ ക്യാമറകളുള്ള ഫോണുകള്‍ക്ക് ലോകവ്യാപകമായി ആവശ്യക്കാര്‍ കൂടുമ്പോൾ നോക്കിയയുടെ പണിപ്പുരയിലുള്ള ഒരു മോഡലിന് അഞ്ചു പിന്‍ ക്യാമറകള്‍ ഉണ്ടായിരിക്കുമെന്ന വാർത്തയാണ് ഇപ്പോൾ ഉള്ളത്.വാര്‍ത്ത ആദ്യം പുറത്തുവിട്ടത് സ്ലാഷ്‌ലീക്‌സ് ആണ്. പിന്നീട് ചൈനയില്‍ നിന്നുള്ള ഐടിഹോമും (ITHome) ഫോണിന്റെ ചിത്രത്തോടൊപ്പംതന്നെ വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ്. ഇത് നോക്കിയയുടെ ഏറ്റവും പ്രധാനപ്പെട്ട മോഡലായ നോക്കിയ 9 ആണെന്നാണ് അഭ്യൂഹങ്ങൾ.TA-1094 എന്നാണ് ഇതിന്റെ കോഡ് നെയിം.

ഈ ഫോണിന്റെ ക്യാമറ സിസ്റ്റം മധ്യഭാഗത്ത് ഒരു ക്യമറയും ചുറ്റും അഞ്ചു ക്യാമറകളും, ഫ്‌ളാഷും അടങ്ങുന്നതാണ് . സൈസ് (Zeiss) ബ്രാന്‍ഡിങും ഇതിനു നല്‍കിയിട്ടുണ്ട്. നടുവിലത്തെ ക്യാമറയുടെ ലെന്‍സിനു മാത്രമാണോ സൈസിന്റെ ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നതെന്ന് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ഇത് നോക്കിയ 9 ആയേക്കാമെന്ന അഭ്യൂഹത്തിനു പിന്നില്‍ ഗ്ലാസ് നിർമ്മിതമായ അഞ്ചു ക്യാമറ സിസ്റ്റം അടങ്ങുന്ന പിന്‍ഭാഗം ആണെന്നതാണ്. പുറത്തിറങ്ങുകയാണെങ്കില്‍ ലോകത്തെ ആദ്യത്തെ അഞ്ചു ക്യാമറ പിൻ മൊബൈൽ ആയിരിക്കുമിത്.

ഈ ഫോണിനെകുറിച്ചുള്ള ഔദ്യോഗികമായ വിവരങ്ങൾ ഒന്നുംതന്നെ ലഭ്യമായിട്ടില്ല. ഈ മൊബൈലിന്റെ പ്രൊസസര്‍ സ്‌നാപ്ഡ്രാഗണ്‍ 845 ആയിരിക്കും . ഈ വര്‍ഷം തന്നെ ഇതു പുറത്തിറങ്ങുമെന്ന് അഭ്യൂഹവുമുണ്ട് . ഈ ഫോണിന് ഡിസ്‌പ്ലെയില്‍ തന്നെയുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനറും പ്രതീക്ഷിക്കുന്നു.

ഒന്നിലേറെ ക്യാമറകളുള്ള സ്മാര്‍ട് ഫോണുകളുടെ ഈ കാലത്തു ഇതിനൊരു അപവാദം ഗൂഗിള്‍ പിക്‌സല്‍ സീരിസാണ്. ഈ വർഷവും ഈ മോഡലിന് ഒരു ക്യാമറയെ കാണൂ എന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. എന്നാല്‍ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയില്‍ പ്രാഗൽഭ്യം കാണിച്ചിട്ടുള്ള ഗൂഗിള്‍ ഒറ്റ ക്യാമറയിലൂടെ മള്‍ട്ടി ക്യാമറ മൊബൈലുകളെ വെല്ലിയെന്നും വരാം.

Leave A Reply

Your email address will not be published.