അവധിക്കാലം ആഘോഷിക്കുന്നവർക്കായി ഗൂഗിളിന്റെ “ടൂറിംഗ് ബേർഡ്”

0 120

അവധിക്കാല പ്രവർത്തനങ്ങൾ കണ്ടെത്താനായി ഗൂഗിളിന്റെ പുതിയ ടൂൾ “ടൂറിംഗ് ബേർഡ്”(Touring Bird ). മൊബൈലിനുവേണ്ടി ഡിസൈൻ ചെയ്ത ഒരു വെബ്‌സൈറ്റ് ആണിത് .ഈ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് സഞ്ചാരകേന്ദ്രങ്ങൾ, വിവിധ സ്ഥലങ്ങളിലെ പ്രധാന ആകർഷണങ്ങൾ,പ്രമുഖ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കു ഏർപ്പെടാൻ പറ്റുന്ന പ്രവർത്തനങ്ങൾ എന്നിവയെല്ലാമാണ്. ഇതെല്ലാം നമ്മുടെ സഞ്ചാരത്തിന്റെ ദൈർഖ്യം, ദിവസങ്ങൾ, നമ്മുടെ ബഡ്ജറ്റ് എന്നിവയ്ക്കനുസരിച്ചു തിരഞ്ഞെടുക്കാൻ സാധിക്കും. ബുക്ക് ചെയ്യുന്നത് റദ്ദാക്കാനുള്ള സൗകര്യവുമുണ്ട്.

 

ഇപ്പോൾ വെബ്‌സൈറ്റിൽ കുറച്ചു പ്രമുഖ വടക്കേ അമേരിക്ക ,യൂറോപ്പ് കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടിക മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടോറോന്റോ, ഒർലാണ്ടോ , ചിക്കാഗോ ,പ്രാഗ, ആംസ്റ്റർഡാം എന്നീ കേന്ദ്രങ്ങൾ ആണ് അവയിൽ ചിലതു. ഇംഗ്ലീഷിൽ മാത്രമാണ് ഈ വെബ്‌സൈറ്റ് ഇപ്പോൾ ലഭ്യമാകുന്നത്. മറ്റു ഭാഷകളിൽ സെർച്ച് ചെയ്യുന്ന സഞ്ചാരികൾക്കു ഇത് വലിയ ഫലപ്രദമാകുകയില്ല.

ഏതെങ്കിലും ഒരു വിനോദസഞ്ചാരം തിരഞ്ഞെടുക്കുകയാണെങ്കിൽ അതിലെ പൊതുവെ പരിചിതമായ വിനോദകേന്ദ്രങ്ങൾക്കുപരിയായി മറ്റു അനേകം വിനോദ സഞ്ചാര പ്രാമുഖ്യമുള്ള പ്രദേശങ്ങൾ കൂടി അറിയാൻ സാധിക്കും.ഈ വെബ്സൈറ്റിന്റെ മറ്റൊരു ഗുണം എന്തെന്നാൽ വളരെ എളുപ്പത്തിൽ യാത്രകൾ റദ്ദ് ചെയ്യാനും സാധിക്കും എന്നതാണ്.

Leave A Reply

Your email address will not be published.