Technews, Reviews , much more

പ്ലേയ്സ്റ്റോറിൽ ലഭ്യമല്ലാത്ത 4 മികച്ച ആപ്പുകൾ

0 2,416

ആൻഡ്രോയ്ഡ് ആപ്പുകൾ എല്ലാം തന്നെ ലഭിക്കുന്നത് പ്ലേയ്സ്റ്റോർ വഴിയാണ് .2008 മുതലാണ് പ്ലേയ്സ്റ്റോർ ആരംഭിച്ചത് . ഈ വർഷം മാർച്ചോടെ പ്ലേയ്സ്റ്റോറിലെ ആപ്പുകളുടെ എണ്ണം 3.3 മില്യൺ ( 33 ലക്ഷം ) കവിഞ്ഞിരുന്നു . എന്നാൽ പ്ലേയ്സ്റ്റോറിൽ ലഭ്യമല്ലാത്തതുമായ നിരവധി ആൻഡ്രോയ്ഡ് ആപ്പുകൾ ലഭ്യമാണ് .

വീഡിയോ ഡൗണ്ലോഡിങ് ആപ്പുകൾ അധികവും നമുക്ക് പ്ലേയ്സ്റ്റോറിൽ ലഭിക്കാറില്ല .
ഗൂഗിളിന്റെ പോളിസി അനുസരിക്കാത്തത് കാരണമാണ് ഇത്തരം ആപ്പുകൾ പ്ലേയ്സ്റ്റോറിൽ ലഭ്യമല്ലാത്തത്. ഇന്നിവിടെ പ്ലേയ്സ്റ്റോറിൽ ലഭ്യമല്ലാത്ത 4 മികച്ച ആപ്പുകളെ പരിചയപ്പെടാം .

1. Google Camera

നമ്മൾ ഫോണിൽ എടുത്ത ഫോട്ടോകൾ മികച്ചതാകുന്നത് ഹാർഡ്‌വെയർ , ക്യാമറ സോഫ്റ്റ് വെയർ എന്നിവയുടെ സഹായം കൊണ്ടാണ് . എന്നാൽ ചില ഫോണുകളിൽ കമ്പനിയുടെ ക്യാമറ ആപ്പ് മികച്ച രീതിയിൽ പ്രവർത്തിക്കാത്തത് കാരണം നല്ല ഫോട്ടോകൾ ലഭിക്കാറില്ല . പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ എടുക്കുന്ന ഫോട്ടോകൾ .ഇത്തരം അവസരങ്ങളിൽ ഗൂഗിൾ ക്യാമറ മികച്ച ഫോട്ടോകൾ എടുക്കാൻ സഹായിക്കുന്നു . ഗൂഗിൾ ക്യാമറ ഇൻസ്റ്റാൾ ചെയ്യേണ്ട രീതി യുട്യൂബിൽ ലഭ്യമാണ് .

2. Videoder

വീഡിയോഡർ ഒരു വീഡിയോ ഡൗണ്ലോഡിങ് ആപ്പാണിത് . ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം , ഹോട്സ്റ്റാർ തുടങ്ങിയ ആപ്പിലെ വീഡിയോസ് എല്ലാം വളരെ എളുപ്പത്തിൽ ഇതിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും . ഡൗണ്ലോഡ് ചെയ്യേണ്ട വീഡിയോയുടെ ലിങ്ക് കോപ്പി ചെയ്താ മാത്രം മതി .ഉടനെ തന്നെ ഡിസ്പ്ലേയിൽ ഒരു വിൻഡോ വരും , അതിൽ നിങ്ങൾക്ക് ആവശ്യമായ ക്വാളിറ്റിയിൽ ഡൗണ്ലോഡ് ചെയ്യാം.വീഡിയോഡറിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഈ ആപ്പ് ഡൗണ്ലോഡ് ചെയ്യാം .

3. OG Insta

ഇൻസ്റ്റാഗ്രാമിന്റെ മോഡഡ് ആപ്പാണിത് . ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം ആപ്പിൾ മറ്റൊരു യൂസർ അപ്ലോഡ് ചെയ്യുന്ന ഫോട്ടോയും വിഡിയോകളും ഡൗണ്ലോഡ് ചെയ്യാൻ സാധിക്കില്ല . എന്നാൽ ഈ ആപ്പിൽ ഫോട്ടോയും , മറ്റുള്ളവരുടെ സ്റ്റാറ്റസ് അടക്കം ഡൗണ്ലോഡ് ചെയ്യാൻ സാധിക്കും . ഇൻസ്റ്റാഗ്രാമിൽ വരുന്ന ഫോട്ടോയുടെ ലിങ്ക് കോപ്പി ചെയ്ത് ഡൗണ്ലോഡ് ചെയ്യാൻ സഹായിക്കുന്ന നിരവധി ആപ്പുകൾ പ്ലേയ്സ്റ്റോറിൽ ലഭ്യമാണ് , എന്നാൽ ഇതിൽ ലിങ്ക് കോപ്പി ചെയ്യേണ്ട ആവശ്യവുമില്ല . ഫോട്ടോയ്ക്ക് മുകളിൽ കാണുന്ന മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്ത് ഡൗണ്ലോഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മതി .

4. MiXplorer

മികച്ച ഫയൽ എസ്പ്ലോറുകളിൽ ഒന്നാണ് മിക്സ്പ്ലോറർ . എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന ഫയൽ മാനേജറാണിത് . ഒരേ സമയം ഒന്നിൽ കൂടുതൽ കോപ്പി , പേസ്റ്റ് പ്രവർത്തനങ്ങൾ ഇതിൽ ചെയ്യാം , കൂടാതെ പി.ഡി .എഫ് ഫയലുകൾ റീഡ് ചെയ്യാനും ഇതിൽ സാധിക്കും . പരസ്യങ്ങൾ ഒന്നും തന്നെ ഇതിലില്ല . ഗൂഗിൾ ഡ്രൈവ് , മെഗാ , ഡ്രോപ്ബോക്‌സ് , ഒൻഡ്രൈവ് തുടങ്ങിയ ക്ലൗഡ് ഡ്രൈവുകളിലെ ഫയലുകൾ ഇതിലൂടെ ആക്സസ് ചെയ്യാൻ സാധിക്കും.

Leave A Reply

Your email address will not be published.