Technews, Reviews , much more

ബജറ്റ് ശ്രേണിയിലേക്ക് ആദ്യ നോച്ച്‌ ഫോണുമായി റിയൽ മി

0 518

ബജറ്റ് ശ്രേണിയിലേക്ക് ആദ്യ നോച്ച്‌ ഫോണുമായി ഒപ്പോയുടെ സബ് ബ്രാൻഡായ റിയൽ മി എത്തുന്നു . റിയൽമിയുടെ ആദ്യ നോച്ച്‌ ഫോൺ കൂടിയാണിത് . ഇന്ത്യൻ വിപണിയിൽ ഏറെ ശ്രദ്ധ നേടിയ റിയൽ മി 1 ന്റെ രണ്ടാം പതിപ്പാണ് റിയൽ മി 2 . 4,230 എം.എ. എച്ച് ബാറ്ററി, സ്നാപ്ഡ്രാഗൺ 450 പ്രൊസസർ, നോച്ച്‌ 6.2 ഇഞ്ച് ഡിസ്പ്ല എന്നിവയാണ് പ്രധാന പ്രത്യേകതകൾ . 2 വേരിയന്റുകളായാണ് റിയൽ മി 2 എത്തിയിരിക്കുന്നത് .

3 ജിബി റാം / 32 ജിബി ഇന്റർണൽ സ്റ്റോറേജ് വേരിയന്റിന് 8,990 രൂപയും , 4 ജിബി റാം / 64 ജിബി ഇന്റർണൽ സ്റ്റോറേജ് വേരിയന്റിന് 10,990 രൂപയുമാണ് . സെപ്റ്റംബർ 4 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്ക്കാർട്ട് വഴി വില്പനയാരംഭിക്കും . എച്ച്. ഡി. എഫ്.സി കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 750 രൂപ ക്യാഷ്ബാക്കും ലഭിക്കും .

റിയൽ മി 2 സ്പെസിഫിക്കേഷനുകൾ

കളർഒഎസ് അധിഷ്ഠിതമായ ആൻഡ്രോയ്ഡ് 8.1 ഒറിയോയിലാണ് റിയൽ മി 2 പ്രവർത്തിക്കുന്നത് . 720×1520 പിക്സലിന്റെ 6.2 എച്ച്. ഡി പ്ലസ് ഡിസ്‌പ്ലേയാണ് . മെമ്മറി കാർഡ് വഴി സ്റ്റോറേജ് 256 ജിബി വരെ വർദ്ധിപ്പിക്കാൻ സാധിക്കും . 13 , 2 മെഗാപിക്സലിന്റെ ഡ്യുവൽ റിയൽ ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രേത്യേകത .ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബ്യൂട്ടി ഫീച്ചറോട് കൂടിയ്ക് 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഇതിലുണ്ട് . ഡ്യുവൽ 4G വോൾട്ടിഇ സൗകര്യവും ലഭ്യമാണ് .

ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 4320 എം.എ. എച്ച് ബാറ്ററി എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകതയാണ്.കൂടാതെ ഫേസ് അണ്ലോക്കും , ഫിംഗർപ്രിന്റ് ഫീച്ചറുമുണ്ട് . 168 ഗ്രാമാണ് ഫോണിന്റെ ഭാരം . ഫോണിന്റെ പിറക് വശത്തായി ഡയമണ്ട് കട്ടിങ് ഡിസൈനും നൽകിയിട്ടുണ്ട് . ബ്ലാക്ക്‌ ഡയമണ്ട് , റെഡ് ഡയമണ്ട് , ബ്ലൂ ഡയമണ്ട് എന്നീ ഡിസൈനുകളിലാണ് റിയൽ മി 2 ലഭിക്കുക .

Leave A Reply

Your email address will not be published.