ഫേസ്ബുക് വാച്ച് രാജ്യാന്തരമാകുന്നു !!!

0 38

ഫേസ്ബുക് വാച്ച് യു എസിൽ നിലവിൽ വന്നതിന്റെ ഒരു വർഷത്തിന് ശേഷം അതിനെ രാജ്യാന്തരമാക്കാൻ ഫേസ്ബുക് അധികൃതരുടെ തീരുമാനം.ഇന്ന് രാവിലെയാണ് തങ്ങളുടെ തീരുമാനം ഔദ്യോഗികമായി കമ്പനി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ കാണുന്നതിനും പങ്കുവെക്കുന്നതിനും ഉള്ള ഒരു സംവിധാനം ആണിത്. യൂട്യൂബിൽ ലഭ്യമാകുന്ന അതേ സേവനങ്ങളാണ് ഇതിലും ലഭ്യമാകുന്നത്. വാച്ചിലിസ്റ്റുകൾ തയ്യാറാക്കാനും ഇഷ്ടപെട്ട വ്യക്തികളുടെ വീഡിയോകൾ പിന്തുടരാനും ഇതിലൂടെ സാധിക്കും. ഇതുവഴി വീഡിയോ വ്ലോഗേഴ്സിനു തങ്ങളുടെ വീഡിയോകൾ വിവിധ രാജ്യങ്ങളിലും ഭാഷയിലും ഉൾപ്പെട്ട 100 കോടി കാഴ്ചക്കാരിലേക്ക് എത്തിക്കാൻ സാധിക്കുന്നു. സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിങ്‌ സൈറ്റായ യൂട്യൂബിന് ഒരു വെല്ലുവിളി തന്നെയാണിത്.
വാച്ച് ഐഒ എസിലും ആൻഡ്രോയ്ഡിഡിലും ഫേസ്ബുക് ആപ്പ് വഴി ലഭ്യമാണ്.കൂടാതെ ആപ്പിൾ ടി വി , സാംസങ് സ്മാർട്ട് ടി വി , ആമസോൺ ഫയർ ടി വി , ആൻഡ്രോയിഡ് ടി വി , ഒക്യൂല്സ് ടി .വിയിലൂടെയും ഇത് ലഭ്യമാണ്.
ഫേസ്ബുക് ബ്ലോഗ്ഗിൽ പറയുന്നത് യു എസിൽ പത്തു ലക്ഷത്തിലധികം പ്രേക്ഷകർ ഒരു മാസത്തിൽ ഒരു മിനിറ്റ് എങ്കിലും വീഡിയോകൾ കാണുന്നുണ്ടെന്നാണ്. അതായതു 14 മടങ്ങു കാഴ്ചയുടെ ദൈർഖ്യം കൂടിയിട്ടുണ്ടെന്നു 2018 ന്റെ തുടക്കത്തേക്കാൾ.
പല ഫോർമാറ്റിലുള്ള വീഡിയോകൾ പബ്ലിഷ് ചെയ്യാനുള്ള സൗകര്യവും ഫേസ്ബുക് ഈ ആപ്പിൽ ഒരുക്കിയിട്ടുണ്ട്. പരസ്പര സമ്പർക്കം പുലർത്താനുള്ള ഒരു അവസരം പ്രേക്ഷകർക്കും വീഡിയോ പബ്ലിഷ് ചെയ്യുന്നവർക്കും ഒരുക്കാനുള്ള അവസരവും ഇതുവഴി ഫേസ്ബുക് ലക്ഷ്യമാക്കുന്നു

Leave A Reply

Your email address will not be published.