Technews, Reviews , much more

സ്‌നാപ്ഡ്രാഗൺ 845 പ്രോസസർ ഫോണുമായി ഷവോമിയുടെ  ഉപ ബ്രാന്റ്

0 851

കരുത്തുറ്റ പ്രോസസർ ഫോണുമായി ഷവോമിയുടെ ഉപ ബ്രാന്റായ പൊക്കോ എത്തുന്നു . 20,999 രൂപ മുതൽ 28,999 രൂപ വരെയാണ് പൊക്കോയുടെ ആദ്യ ഫോണായ എഫ് 1 ന്റെ വില . ഫ്ലാഗ്ഷിപ് ഫോണുകളിൽ മാത്രം നൽകാറുള്ള സ്നാപ്ഡ്രാഗൺ 845 പ്രോസസറാണ് 20,999 തുടക്ക വിലയുള്ള എഫ് 1 ൽ ഷവോമി ലഭ്യമാക്കിയിരിക്കുന്നത് . ഹോണർ പ്ലേയ്ക്കും ഒണ് പ്ലസ് 6 നും പുതിയ എതിരാളിയായിരിക്കും പൊക്കോ എഫ് 1 .

മൂന്ന് പതിപ്പുകളായാണ് പൊക്കോ എഫ് 1 എത്തുന്നത് . 6 ജിബി റാം / 64 ജിബി ഇന്റർണൽ സ്റ്റോറേജ് – 20,999 രൂപ , 8 ജിബി റാം / 128 ജിബി ഇന്റർണൽ സ്റ്റോറേജ് – 23,999 രൂപ , 8 ജിബി റാം / 256 ജിബി ഇന്റർണൽ സ്റ്റോറേജ് – 28,999 രൂപ . നാലാമതായി പ്രേത്യക പതിപ്പ് കൂടി ഇറക്കുന്നുണ്ട് . മൂന്നാം പതിപ്പിലേക്ക് റിയൽ കെൽവറോട് ആർമേട്‌ നൽകി കൊണ്ടുള്ള എഡിഷൻ . ഇതിന് 29,999 രൂപയാണ് വില . ഗ്രാഫൈറ്റ് ബ്ലാക്ക്, സ്റ്റീൽ ബ്ലൂ, റോസോ റെഡ് എന്നീ മൂന്ന് നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാവുക.

ഐഫോണ്‍ X-ലേതിന് സമാനമായ നോച്ച് ഡിസ്പ്ലെയാണ് ഈ സ്മാർട്ട്ഫോണിനുമുള്ളത്. 6.18 ഇഞ്ചിന്റെ ഫുൾ എച്ച്.ഡി ഐപിഎസ് എൽ.സി.ഡി ഡിസ്‌പ്ലേയാണ് പൊക്കോ എഫ് 1 ന്റേത് . പിന്‍ഭാഗത്ത് രണ്ട് ക്യാമറയോട് കൂടിയ ഫോണ്‍ ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.വൈകാതെ ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ പൈ അപ്ഡേറ്റ് ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം നൽകുന്നു .

12 മെഗാപിക്സിലിന്റെയും 5 മെഗാപിക്സിലിന്റെയും ഡ്യുവൽ ക്യാമറയാണ് പിൻവശത്ത് . മുൻവശത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തോട് കൂടിയ 20 മെഗാപിക്സൽ ക്യാമറയാണ് .
4000 mah ന്റെ ബാറ്ററി ശേഷിയും പൊക്കോ എഫ് 1 ന്റെ പ്രധാന സവിശേഷതയാണ് . ക്വാൽകോം ക്വിക്ക് ചാർജ് സൗകര്യവും ഇതിൽ ലഭ്യമാണ് .

ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയും ഇതിലുണ്ട് . ഇത് വഴി ഇരുട്ടിലും ഫേസ് ലോക്ക് സംവിധാനം പ്രവർത്തിക്കും . ഫ്ലീപ്പ്കാർട്ട്, ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് വിൽപ്പന ഒരുക്കിയിരിക്കുന്നത്. ആഗസ്ത് 29 ന് വിൽപ്പനയാരംഭിക്കും. എച്ച്. ഡി. എഫ്. സി കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 1000 രൂപ കിഴിവും നൽകുന്നുണ്ട് .

Leave A Reply

Your email address will not be published.