Technews, Reviews , much more

പ്രളയ ബാധിതരെ സഹായിക്കാനായി കേരള റെസ്ക്യൂ ആപ്പ്

0 81

സംസ്ഥാനത്ത് ശക്തമായ മഴ മാറിയിരിക്കുകയാണ്. സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിന് പേരായ ദുരിതബാധിതരെ പല ദുരിതാശ്വാസ ക്യാംപുകളിലേക്കായി മാറ്റിക്കഴിഞ്ഞു. ബാക്കിയുളളവരെ രക്ഷപ്പെടുത്താനായി രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും സജീവമാണ്. ഇന്നലെയും ഇന്നുമായി മഴ കുറഞ്ഞതും കേരളത്തിന് ആശ്വാസം നല്‍കുന്നു. എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചത് ഏറെ ആശ്വാസം നൽകുന്ന മറ്റൊരു കാര്യമാണ് .

ഇനിയും പ്രളയത്തിൽ കുടുങ്ങിയവരെ സഹായിക്കാനായി ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഓൾ ബിങ് ഇൻഫോ ടെക്ക് (AllBing Info Tech ) . ഈ ആപ്പ് വഴി പ്രളയ ബാധിതർക്ക് ഉടനടി സഹായം രജിസ്റ്റർ ചെയ്യാം . കേരള റെസ്ക്യൂ. ( Kerala Rescue ) എന്ന് പേരിട്ടിരിക്കുന്ന ഈ അപ്പ് പ്ലേയ്സ്റ്റോറിൽ ലഭ്യമാണ് .

സഹായം ലഭിക്കുന്നതിനായി നിങ്ങൾ മെയിൻ സ്ക്രീനിൽ കാണുന്ന മൂന്ന് ബോക്സിൽ വിവരങ്ങൾ ടൈപ്പ് ചെയ്താൽ മതി .Number of people എന്ന ആദ്യ ബോക്സിൽ എത്രെ പേർക്കാണ് സഹായം വേണ്ടത് എന്നും , രണ്ടാമത്തെ ബോക്സിൽ മൊബൈൽ നമ്പറും എന്റർ ചെയ്യുക . മൂന്നാം ബോക്സിൽ ബന്ധപ്പെടാനുള്ള വേറെ നമ്പറും നൽകാം .

നിങ്ങൾ Request rescue ബട്ടണിൽ ക്ലിക്ക് ചെയ്യുന്ന സമയത്ത് നിങ്ങളുടെ ഇപ്പോഴത്തെ ലൊക്കേഷൻ ഓട്ടോമാറ്റിക്കായി ഷയർ ആകുന്നതാണ് . താഴേ കാണുന്ന എഡിറ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് വേണ്ട ലൊക്കേഷൻ ഷയർ ചെയ്യാം . ഒരു മിനിറ്റിനുള്ളിൽ തന്നെ ഈ അപ്പ് വഴി സഹായം അഭ്യർത്ഥിക്കാൻ സാധിക്കും .

ടെക്ക് ഭീമൻ കമ്പനികളായ ഗൂഗിളും , ഫേസ്ബുക്കും ,ഓണ്ലൈൻ ഷോപ്പിംഗ് സൈറ്റുകളായ അമസോണും , ഫ്ലിപ്കാർട്ടും നേരെത്തെ തന്നെ സഹായ ഹസ്തവുമായി രംഗത്ത് എത്തിയിരുന്നു . കൂടാതെ ജിയോ , എയർടെൽ , ഐഡിയ , വോഡാഫോണ് തുടങ്ങിയ ടെലികോം കമ്പനികൾ പ്രളയ ബാധിതർക്ക് ഒരാഴ്ചത്തെ സൗജന്യ സേവനവും പ്രഖ്യാപിച്ചിരുന്നു .

Leave A Reply

Your email address will not be published.