Technews, Reviews , much more

ഷവോമിയുടെ  Mi പാഡ് 4 പ്ലസ് ടാബ്‌ലെറ്റ്  ചൈനയിൽ അവതരിപ്പിച്ചു

0 217

ചൈനീസ് മൊബൈൽ നിർമാതാക്കളായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ടാബ്‌ലറ്റായ Mi പാഡ് 4 പ്ലസ്‌ ചൈനയിൽ അവതരിപ്പിച്ചു . Mi പാഡ് 4 അടുത്തിടെ ഷവോമി വിപണിയിൽ ഇറക്കിയിരുന്നു . മികച്ച ഡിസ്പ്ലേയും ,കരുത്തുറ്റ ബാറ്ററിയുമായാണ് mi പാഡ് 4 പ്ലസ് എത്തുന്നത് .10.1 ഇഞ്ചാണ് ടാബ്‌ലെറ്റിന്റെ ഡിസ്പ്ലേ . അതോടൊപ്പം 8620 എം.എ.എച്ചിന്റെ ബാറ്ററിയും നൽകിയിട്ടുണ്ട് . 1920×1200 പിക്സലിൽ 16:10 അനുപാതത്തിലാണ് .

2.2 GHz ഒക്ടാ കോർ , ക്വാൽകോം സ്‌നാപ് ഡ്രാഗൺ 660 പ്രോസസറാണ് 4 പ്ലസിന്റേത് . രണ്ട് സ്റ്റോറേജ് വേരിയന്റുകളായാണ് 4 പ്ലസ് വിപണിയിൽ ഏത്തിയിട്ടുള്ളത്. 4 ജിബി റാം – 64 ജിബി ഇന്റർണൽ സ്റ്റോറേജ് , 4 ജിബി റാം – 128 ജിബി ഇന്റർണൽ സ്റ്റോറേജ് . ആൻഡ്രോയ്ഡ് ഒറിയോ 8.1 ലാണ് ടാബ് പ്രവർത്തിക്കുന്നത് . ഫേസ് അണ്ലോക്ക് ഫീച്ചറും ടാബിലുണ്ട്. . ടാബിന്റെ പിൻവശത്ത് 13 മെഗാപിക്സലിന്റെ ക്യാമറ, F / 2.0 aperture .1080p വീഡിയോ റെക്കോഡിങ് സൗകര്യം ഇതിൽ ലഭ്യമാണ് .
5 മെഗാപിക്സലിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയാണ് മുൻവശത്ത് .

ടൈപ്പ്‌ സി യൂസ്ബി പോർട്ടാണ് ടാബിലുള്ളത് .485 ഗ്രാമാണ് ടാബിന്റെ ഭാരം . ജൂണിൽ പുറത്തിറങ്ങിയ mi പാഡ് 4 ന്റെ മെച്ചപ്പെടുത്തിയ വേർഷനാണ് 4 പ്ലസ് . 64 ജിബി വേരിയന്റിന് 1899 ചൈനീസ് യുവനാണ് വില , ഏകദേശം 19,269 . 128 ജിബി വേരിയന്റിന് 2099 ചൈനീസ് യുവനാണ് വില , ഏകദേശം 21,313 ഇന്ത്യൻ രൂപ .

 

 

നിലവിൽ ഈ വില പരിധിയിൽ ലഭിക്കുന്ന ഏറ്റവും മികച്ച ടാബ്‌ലെറ്റ് Mi പാഡ് 4 പ്ലസ് തന്നെയാണ് .
ബ്ലാക്ക്‌ , ഗോൾഡ്‌ എന്നി കളറുകളിൽ മാത്രമാണ് 4 പ്ലസ് ലഭിക്കുക .
ആഗസ്റ്റ് 16 മുതൽ ചൈനയിൽ വിൽപന തുടങ്ങും , ഇന്ത്യയിൽ എപ്പോൾ ലഭ്യമാകുമെന്ന് ഇതുവരെ ഔദ്യോഗികമായ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല .

Leave A Reply

Your email address will not be published.