Technews, Reviews , much more

ഡിജിലോക്കർ ആപ്പ് ; ഡോക്യൂമെന്റുകൾ ഇനി കയ്യിൽ കൊണ്ട് നടക്കേണ്ട

0 1,806

ബുക്കും പേപ്പറും എടുക്കാന്‍ മറന്നതിന്‍െറ പേരില്‍ ഇനി വഴിയില്‍ വാഹന പരിശോധനക്ക് കൈകാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരോട് ഇനി ഒഴികഴിവു പറയേണ്ട, പിഴയും കൊടുക്കേണ്ട. ഡിജി ലോക്കർ എന്ന ഗവൺമെന്റ് ആപ്പ് വഴി ഡിജിറ്റല്‍ പകര്‍പ്പുകള്‍ കാണിച്ചാൽ മതി . ഇത് അംഗീകരിച്ചു കൊണ്ടുള്ള കേന്ദ്ര റോഡ്, ഹൈവേ ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനവും പുറത്തിറങ്ങി . ഡിജിലോക്കർ എന്നത് ഡിജിറ്റലായി ഡോക്യൂമെന്റുകൾ സൂക്ഷിച്ച് വെക്കാൻ സഹായിക്കുന്ന ഗവണ്മെന്റിന്റെ ആപ്പാണ് .

ഐടി നിയമ പ്രകാരം ഡിജിലോക്കറില്‍ നിന്നും എടുക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഒറിജിനല്‍ രേഖകള്‍ക്കു തുല്യമായി കണക്കാക്കാവുന്നതാണ്. അതിനാൽ ഇനി ഡോക്യുമെന്റുകൾ കയ്യിൽ കൊണ്ട് നടക്കേണ്ടതില്ല . ആധാർ കാർഡ്‌ , ഐഡന്റിറ്റി കാർഡ് , പാൻകാർഡ് , ഡ്രൈവിംഗ് ലൈസൻസ് , സർട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ ഡോക്യൂമെന്റുകളും ഡിജിലോക്കറിൽ സൂക്ഷിക്കാം .

ഡിജിലോക്കറിൽ നിങ്ങളുടെ എല്ലാ ഡോക്യൂമെന്റും സുരക്ഷിതമായിരിക്കും , കൂടാതെ സൗജന്യ സേവനം കൂടിയാണിത് .256 ബിറ്റ് SSL എൻക്രിപ്ഷനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് . 2015 ൽ പുറത്തിറക്കിയ ഗവണ്മെന്റിന്റെ പദ്ധതിയായിരുന്നു ഇത് . ബീറ്റാ വേർഷൻ മാത്രമായിരുന്നു അന്ന് പുറത്തിറക്കിയിരുന്നത് . അപ്പ് വഴി മാത്രമല്ല ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ഡോക്യൂമെന്റുകൾ കൈകാര്യം ചെയ്യാം .ഡിജിലോക്കറിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് Https://Digilocker.gov. in .

സ്വന്തമായി ഡിജിറ്റൈസ് ചെയ്തെടുത്ത രേഖകളിൽ സ്വന്തം ഇ- സിഗ്നേച്ചർ രേഖപ്പെടുത്തി ഡിജിറ്റലായി തന്നെ മറ്റുള്ളവർക്ക് നൽകുന്നതിന് ഷയർ എന്ന ഓപ്ഷനും ഡിജിലോക്കർ ആപ്പിലുണ്ട് . നിലവിൽ 1,36 , 83244 ആൾക്കാരാണ് ഈ ആപ്പ് ഉപയോഗിക്കുന്നുള്ളത് .

ഡിജിലോക്കറിൽ എങ്ങനെ അക്കൗണ്ട്‌ ഉണ്ടാകാം

1. പ്ലേയ്സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്തതിനു ശേഷം മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യുക .ഇന്ത്യൻ നമ്പർ നൽകി മാത്രമാണ് ഡിജിലോക്കറിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുക.

2. രജിസ്ട്രേഷന് സ്റ്റെപ്പുകൾ അവസാനിച്ചതിന് ശേഷം , ആദ്യം തന്നെ ആധാർ കാർഡ് നമ്പർ നൽകി വേരിഫൈ ചെയ്യുക . ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ഡോക്യൂമെന്റുകൾ അപ്ലോഡ് ചെയ്യാം .

ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ ഉൾപ്പെടുത്താം

1. ആപ്പ് ഓപ്പൺ ചെയ്തതിന് ശേഷം “Issued document” ൽ click ചെയ്യുക.

2. ശേഷം താഴേ കാണുന്ന search option ക്ലിക്ക് ചെയ്യുക . അതിൽ നിന്ന് Ministry of Road Transports ൽ ക്ലിക്ക് ചെയ്യുക.

Driving licence & Registration certificate എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് ഡീറ്റൈൽസ്‌ എന്റർ ചെയ്യുക.

Leave A Reply

Your email address will not be published.