Technews, Reviews , much more

ഉപകാരപ്രദമായ 5 ആപ്പുകളെ പരിചയപ്പെടാം

0 1,464

അധികമാരും അറിയാത്ത ചില ഉപകാരപ്രദമായ ആപ്പുകളെ ഇന്നിവിടെ പരിചയപ്പെടാം .

1. Grammarly

ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുമ്പോൾ ഗ്രാമ്മർ തെറ്റുകൾ പറ്റുന്നവർക്ക് ഏറെ ഉപകാരപ്രദമായ ആപ്പാണിത് . നിങ്ങളുടെ ഗ്രാമ്മർ തെറ്റുകൾ ഈ ആപ്പ് കാണിച്ച് തരും . എന്തു കൊണ്ടാണ് അവിടെ തെറ്റ് വരാൻ കാരണമെന്നും കാണിച്ച് തരും ,അതിനാൽ ഭാവിയിൽ ഇൗ തെറ്റ് ആവർത്തിക്കാതിരിക്കാൻ ഇത് സഹായകമാകും . ഇതൊരു കീബോർഡ് ആയതിനാൽ ഉപയോഗിക്കാനും എളുപ്പമാണ് . 76 എംബിയാണ് ആപ്പിന്റെ സൈസ് .

Download

Roobai

ആമസോണ് , ഫ്ലിപ്ക്കാർട്ട് തുടങ്ങിയ ഓണ്ലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിലെ മികച്ച ഓഫറുകളെ കുറിച്ചറിയാൻ സഹായിക്കുന്ന ആപ്പാണ് റൂബെയ്‌ .ഈ ആപ്പിൾ രജിസ്റ്റർ ചെയ്താൽ മികച്ച ഓഫറുകളെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് മെസ്സേജായി ലഭിക്കും .

Download

Quora

അറിവ് പങ്കിടുന്നതിനും പുതിയ കാര്യങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനുമുള്ള ഒരു സ്ഥലമാണ് കോറ . അക്കൗണ്ട് ഉണ്ടാക്കിയതിന് നമ്മുടെ സംശയങ്ങൾ ഇവിടെ ചോദിക്കാൻ സാധിക്കും . നിങ്ങളുടെ സംശയങ്ങൾ ഏത് മേഖലയിൽ നിന്നാണോ ആ മേഖലയിൽ മികച്ച അറിവുള്ളവരുടെ ഉത്തരങ്ങൾ ഇൗ ആപ്പിലൂടെ ലഭിക്കും . നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഇൗ ആപ്പിലുണ്ട് . നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളിലുള്ള കൂടുതൽ അറിവ് ഇൗ ആപ്പിലൂടെ ലഭിക്കും .

Download

Feedly

നിങ്ങൾ ദിവസവും സന്ദർശിക്കുന്ന വെബ്സൈറ്റുകൾ ഒരു ആപ്പിൽ ലഭിച്ചാൽ എങ്ങനെയിരിക്കും ?. ബ്രൗസറുകൾ തുറന്ന് സൈറ്റ് അഡ്രസ്‌ അടിച്ചു ബുദ്ദിമുട്ടേണ്ടി വരില്ല . അതേ ,അത്തരത്തിലുള്ള ഒരു ആപ്പിനെ കുറിച്ചാണ് പറഞ്ഞു വരുന്നത് . Feedly എന്ന ആപ്പിൽ നിങ്ങൾക്ക് ഇഷ്ടപെട്ട വെബ്സൈറ്റുകൾ എല്ലാം സൈറ്റ് url നൽകി ആഡ് ചെയ്ത് വെക്കാം . സൈറ്റിൽ വരുന്ന പുതിയ പോസ്റ്റുകൾ എല്ലാം ഈ ആപ്പിൽ കാണാൻ സാധിക്കും .

Download

Videoder

വിഡിയോഡർ ഒരു വീഡിയോ ഡൗണ്ലോഡിങ് ആപ്പാണിത് . ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം , ഹോട്സ്റ്റാർ തുടങ്ങിയ ആപ്പിലെ വീഡിയോസ് എല്ലാം വളരെ എളുപ്പത്തിൽ ഇതിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും . ഡൗണ്ലോഡ് ചെയ്യേണ്ട വീഡിയോയുടെ ലിങ്ക് കോപ്പി ചെയ്താ മാത്രം മതി .ഉടനെ തന്നെ ഡിസ്പ്ലേയിൽ ഒരു വിൻഡോ വരും , അതിൽ നിങ്ങൾക്ക് ആവശ്യമായ ക്വാളിറ്റിയിൽ ഡൗണ്ലോഡ് ചെയ്യാം. വിഡിയോ ഡൗൺലോഡിങ്ങ് ആപ്പായതിനാൽ വിഡിയോഡർ പ്ലേയ്സ്റ്റോറിൽ ലഭ്യമല്ല . ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം .

Leave A Reply

Your email address will not be published.